ഉള്ളി ഉണ്ടെങ്കിൽ ഇനി പച്ചമുളക് കുല കുത്തി കായ്ക്കും

മിക്കവാറും ആളുകളുടെയും വീടുകളിൽ മറ്റ് ഒരുതരത്തിലുള്ള കൃഷിയും ഇല്ല എങ്കിലും മിക്കപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. സാധാരണയായി എല്ലാ തരത്തിലുള്ള കറികളിലും ഉപയോഗിക്കുന്ന ഈ പച്ചമുളക് നിങ്ങളുടെ വീട്ടിൽ തന്നെ നട്ടു പരിപാലിക്കുകയാണ് എങ്കിൽ നല്ല ആരോഗ്യമുള്ള പച്ചമുളക് കിട്ടുകയും ഒപ്പം ഒരു തരത്തിലുള്ള വിഷാംശവും ഇല്ലാതെ ഇത് ഉപയോഗിക്കാനും സാധിക്കും.

   

പിന്നെ മിക്കവാറും എല്ലാ തരത്തിലുള്ള പച്ചക്കറികളിലും മാർക്കറ്റിൽ ഒരുപാട് വിഷം അടിച്ചുകൊണ്ടാണ് വരുന്നത് എന്ന് നമുക്ക് പലർക്കും അറിവുണ്ടെങ്കിൽ ഇതെല്ലാം മറന്നുകൊണ്ടാണ് നാമെല്ലാം ഇത് വാങ്ങി ഉപയോഗിക്കുന്നത്. ഇനിയെങ്കിലും നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റും സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുക.

പച്ചമുളക് കൃഷി ചെയ്യുന്ന സമയത്ത് പലരും ഇത് കായ്ക്കാതെയും കുരുടിച്ചു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതായി പരാതിപ്പെടാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഉള്ള പച്ചമുളക് ചെടിയിൽ ഇനി നിറയെ പച്ചമുളകും ഉണ്ടാകാനും ഒരു കരി കുരുടിപ്പ് ഇല്ലാതെ ഇവയെ കൂടുതൽ ആരോഗ്യപ്രദമായി വളർത്തുന്നതിന് ഇനി നിങ്ങളുടെ അടുക്കളയിൽ നിന്നും മാർഗമുണ്ട്.

അടുക്കളയിൽ ഉപയോഗിക്കുന്ന ഉള്ളിയും മറ്റും തൊലി പൊളിച്ച് കഴിയുമ്പോൾ ഈ തൊലി എടുത്ത് സൂക്ഷിച്ചുവച്ച് നല്ലപോലെ വെള്ളത്തിൽ ലയിപ്പിച്ച് രണ്ടോ മൂന്നോ ദിവസം മാറ്റി വയ്ക്കുക. ഇതിനുശേഷം ഇത് നല്ലപോലെ പിഴിഞ്ഞെടുത്ത് ഇതിലേക്ക് ആവശ്യത്തിന് പച്ചവെള്ളം കൂടി ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ഇതിലൂടെ ലഭ്യമാകും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.