വെറുതെയല്ല ഇത് സംഭവിക്കുന്നത്, നിങ്ങളുടെ ബക്കറ്റും കപ്പും ഇങ്ങനെയാണോ ചെയ്യുന്നത്

ബാത്റൂമിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബക്കറ്റും കപ്പും പലപ്പോഴും ശ്രദ്ധയില്ലായ്മയുടെ ഭാഗമായി തന്നെ വലിയ തോതിൽ അഴുക്കും വഴുക്കലും പിടിച്ച ഒരു അവസ്ഥ ഉണ്ടാകുന്നത് കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും ഈ രീതിയിൽ അഴുക്കുപിടിച്ച വൃത്തികേടായി മാറുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ടോ. എങ്കിൽ ഉറപ്പായും നിങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

   

പ്രധാനമായും ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റിലും കപ്പലും വെള്ളത്തിന്റെ അംശം എപ്പോഴും നിലനിൽക്കുന്നതാണ് ഇത്തരത്തിൽ അഴുക്ക് വളരെ പെട്ടെന്ന് ബാധിക്കാൻ ഇടയാക്കുന്നത്. എന്നാൽ ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത്തരത്തിലുള്ള അഴുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ച് ആവശ്യം കഴിയുന്ന സമയത്ത് ബക്കറ്റും കപ്പും എപ്പോഴും കമിഴ്ത്തി വയ്ക്കുകയാണ് എങ്കിൽ.

ബക്കറ്റിനകത്ത് വെള്ളം ഇല്ലാതെ വഴുക്കലും പിടിക്കാതെയും സൂക്ഷിക്കാൻ സാധിക്കും. അവശേഷി ഇതിനകത്തുള്ള വെള്ളം പൂർണമായും ഇല്ലാതാക്കിയ ശേഷം മാത്രം വയ്ക്കുകയാണ് എങ്കിലും ഇതിന് സാധിക്കും. എപ്പോഴെങ്കിലും ഈ രീതിയിൽ ബക്കറ്റും കപ്പും വഴുക്കല പിടിച്ചെടുക്കുന്ന ഒരു അവസ്ഥ കാണുന്നുണ്ട് എങ്കിൽ ഇത് ഇല്ലാതാക്കാൻ വളരെ എളുപ്പമാണ്.

ഇതിനായി അല്പം ഉപ്പ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. വഴുവഴുപ്പ് ഉള്ള നിങ്ങളുടെ ബക്കറ്റിനകത്തേക്ക് ആവശ്യത്തിന് ഉപ്പ് കൈയിലൊരു ഗ്ലൗസ് ഇട്ട് എടുത്തശേഷം നല്ലപോലെ കൈകൊണ്ട് തന്നെ ഉരച്ചു കൊടുക്കാം. ഒരിക്കലും ഇതിനുവേണ്ടി ഒരു സ്‌ക്രബ്ബർ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് അഴുക്ക് മാറിക്കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.