പത്തു പൈസ ചെലവില്ലാതെ നിങ്ങൾക്കും തയ്യാറാക്കാം ഒരു വർഷത്തേക്കുള്ള പാത്രങ്ങൾ കഴുകാനുള്ള ലിക്വിഡ്

അടുക്കളയിൽ പാത്രങ്ങൾ ഒരുപാട് കഴുകാൻ ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് പലപ്പോഴും കഴിഞ്ഞു പോകുമോ എന്ന ടെൻഷൻ വരെ ഉണ്ടാകാം. ചില ആളുകൾ ഇപ്പോഴും പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി സോപ്പ് ഉപയോഗിക്കുന്ന രീതി കാണാറുണ്ട്. എന്നാൽ വളരെ പെട്ടെന്ന് പാത്രങ്ങൾ വൃത്തിയായി കിട്ടാൻ ലിക്വിഡ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

   

ഇങ്ങനെ ലിക്വിഡ് ഉപയോഗിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ വൃത്തിയായി കിട്ടും. എന്നാൽ പലപ്പോഴും വാങ്ങാൻ പൈസ ചെലവ് അല്പം കൂടുതലാണ് എന്നതും ഒരു ബുദ്ധിമുട്ട് ആണ്.നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന ഈ ഒരു സാധനം ഉണ്ട് എങ്കിൽ നിങ്ങൾക്കും ഇങ്ങനെ പണത്തിന്റെ ചിലവ് ഇല്ലാതെ വളരെ നിസ്സാരമായി ഈ ലിക്വിഡ് വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇതിനായി ചെറുനാരങ്ങയുടെ തൊലി ആണ് ആവശ്യം. ഇനി വീട്ടിൽ നാരങ്ങ പിഴിയുന്ന സമയത്ത് ഇതിന്റെ തൊലി കളയാതെ ഫ്രിഡ്ജിനകത്ത് ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം. കൂടുതൽ തൊലി കിട്ടുന്ന സമയത്ത് നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്തു നോക്കാം. ഇതിനായി എത്രയെത്ര നാരങ്ങാ തൊലി ഉണ്ട് എങ്കിലും അത് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് നല്ല പോലെ കുറച്ചുനേരം തിളപ്പിച്ച് എടുക്കാം.

തിളപ്പിച്ചെടുത്ത ഈ നാരങ്ങാ തൊലി മിക്സി ജാറിൽ ചൂടാറിയശേഷം നല്ലപോലെ പേസ്റ്റാക്കി അരച്ചു കൊടുക്കാം. ഇത് അരിച്ചെടുത്ത് ഇതിലേക്ക് അല്പം ബേക്കിംഗ് സോഡാ വിനാഗിരി കല്ലുപ്പ് എന്നിവ ചേർത്ത് തിളപ്പിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.