വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് ഇനി അടുക്കളയിൽ നിന്നറിയാം

നിങ്ങളുടെ വീടിന്റെ അടുക്കളയുടെ മുകൾഭാഗത്താണ് വാട്ടർ ടാങ്ക് എങ്കിൽ ഈ കാര്യം ചെയ്യാൻ വളരെ എളുപ്പമായിരിക്കും. എങ്ങനെയാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് അടുക്കളയിൽ നിന്നുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്കിനകത്ത് എത്രത്തോളം വെള്ളമുണ്ട് എന്ന് തിരിച്ചറിയാം. പലരുടെയും വാട്ടർ ടാങ്ക് വീടിന്റെ നിലയുടെ മുകളിൽ ആയിട്ടാണ്.

   

ഇരിക്കാറുള്ളത് അതുകൊണ്ട് ഇത് കയറി നോക്കുക എന്നത് പലപ്പോഴും അല്പം പ്രയാസകരമാണ്. എന്നാൽ മുകളിൽ കയറി നോക്കാതെ നിങ്ങളുടെ അടുക്കളയിൽ നിന്നുകൊണ്ടുതന്നെ നിങ്ങൾക്ക് വാട്ടർ ടാങ്കിൽ എത്രത്തോളം വെള്ളം ഉണ്ട് എന്നും കഴിയാറായോ എന്നും തിരിച്ചറിയാം. ഇങ്ങനെ വെള്ളത്തിന്റെ അളവ് അറിയാൻ വെറും രണ്ട് കുപ്പികൾ മാത്രമാണ് ആവശ്യം.

രണ്ടു കുപ്പികളിൽ നിറയെ വെള്ളം ആക്കിയതിനു ശേഷം ഇതിൽ അല്പം വലിപ്പമുള്ള കുപ്പി മുകളിൽ വാട്ടർ ടാങ്കിന് ഉള്ളിലേക്ക് ഇടാനായി സെറ്റ് ചെയ്യാം. ഇതിനായി നല്ല നീളമുള്ള ഒരു പ്ലാസ്റ്റിക്കിന്റെ കനം കുറഞ്ഞ ചരടിന്റെ അറ്റങ്ങളിൽ രണ്ടു കുപ്പികളും കെട്ടുക. ഇങ്ങനെ ചെയ്തശേഷം രണ്ടു കുപ്പികളിൽ അല്പം കൂടുതലുള്ള കുപ്പി മുകളിലെ വാട്ടർ ടാങ്കിനുള്ളിൽ ഇട്ടുവയ്ക്കാം.

തീരെ വെള്ളം ഇല്ലാത്ത സമയത്ത് ടാങ്കിൽ കുപ്പി എവിടെയാണ് നിൽക്കുന്നത് എന്നതിനെ ഓ മാർക്ക് ചെയ്യാം. ശേഷം വെള്ളം നിറച്ച ടാങ്കിലെ വെള്ളം നിറയുമ്പോൾ താഴേക്ക് നിവർത്തിയിട്ട കുപ്പി ഏത് അളവിലാണ് നിൽക്കുന്നത് എന്ന് നോക്കി അവിടെ ഫുൾ ടാങ്കിന് സിംബലായി എഫ് മാർക്ക് ചെയ്യാം. ഇത് വെള്ളം കുറയുന്നത് അനുസരിച്ച് മുകളിലേക്ക് കയറി പോകുന്നത് നിങ്ങൾക്ക് കാണാം. തുടർന്ന് വീഡിയോ കാണാം.