കൈ തൊടാതെ ഇനി നിങ്ങളുടെ ബാത്റൂം ക്ലീനാകും

ഓരോ വീട്ടിലും ക്ലീനിങ് ജോലി എന്നാൽ അല്പം പ്രയാസമുള്ള ഒന്നാണ്. ഏറ്റവും അധികം ക്ലീൻ ചെയ്യാൻ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്നത് ബാത്റൂം തന്നെയാണ്. ബാത്റൂമിന് ടൈയിൽ, ക്ലോസെറ്റ്, ബാത്റൂമിന്റെ വോൾ ടയിൽ, പൈപ്പുകൾ, വാഷ് ബേസിൻ എന്നിങ്ങനെ ഒരുപാട് ഭാഗങ്ങൾ വൃത്തിയാക്കാൻ ഉണ്ടാകും.

   

ഇതെല്ലാം വൃത്തിയാക്കി വരുമ്പോഴേക്കും ഒരുപാട് സമയവും നഷ്ടപ്പെട്ടതായി അനുഭവപ്പെടാം. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ ഒരുപാട് സമയം ബാത്റൂമ ക്ലീൻ ചെയ്യാനായി നിങ്ങൾ ചെലവാക്കുന്നുണ്ട് എങ്കിൽ ഈ ഒരു സൂത്രം ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ നിങ്ങളുടെ ബാത്റൂം നിങ്ങൾക്ക് ക്ലീനായി കിട്ടും. ഇതിനായി ആദ്യമേ ഒരു കപ്പിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം.

ഇതിനോടൊപ്പം തന്നെ ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് പൊടിച്ച് ചേർക്കാം. ഒരു ടീസ്പൂൺ കല്ലുപ്പും കൂടി ഇതിൽ ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഒരു ചെറുനാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ബാത്റൂമിലെ ടൈലുകൾ പൂർണമായും ഉരച്ച് വൃത്തിയാക്കുന്നതിന് മുൻപ് 10 മിനിറ്റ് ഒഴിച്ചിടാം.

ഇതിനുശേഷം ഒരു സ്ക്രബ്ബറോ ബ്രഷോ ഉപയോഗിച്ച് ഉരച്ചാൽ എത്ര കറ പിടിച്ച ടൈലും ഇനി ക്ലീൻ ആകും. ക്ലോസറ്റിലേക്ക് ഒരു ടിഷ്യൂ പേപ്പറിൽ അല്പം ബേക്കിംഗ് സോഡാ അല്പം ക്ലോസറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒപ്പം അല്പം ചെറുനാരങ്ങ നീര് ചേർത്ത് ഈ ടിഷ്യു പേപ്പർ ക്ലോസെറ്റിലിട്ട് വെള്ളം ഒഴിച്ചാൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.