എത്ര വൃത്തിയാക്കിയാലും ചിലപ്പോഴൊക്കെ ബാത്റൂമിലെ ദുർഗന്ധം അങ്ങനെ തന്നെ നിൽക്കുന്നത് കാണാം. പലപ്പോഴും വീട്ടിലേക്ക് വരുന്നവർ വരുന്ന സമയത്താണ് ഈ ദുർഗന്ധം കൊണ്ട് വീട്ടുകാർ അധികം പ്രയാസപ്പെടുന്നത്. നിങ്ങളുടെ വീട്ടിലെ ബാത്റൂമിലും ഈ രീതിയിൽ വലിയ ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടോ. ഇങ്ങനെ ദുർഗന്ധം വരുന്ന ബാത്റൂം നിങ്ങളുടെ വീട്ടിലും ഉണ്ട് എങ്കിൽ പലരുടെയും നാണംകെട്ട അവസ്ഥകളും ഉണ്ടായിട്ടുണ്ടാകാം.
സ്വന്തം വീട്ടിലെ ബാത്റൂമിലേക്ക് ഒന്ന് പോകാൻ പോലും ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ. എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടിലെ ബാത്റൂമിനെ കുറിച്ച് അല്പം കൂടുതൽ കൊടുക്കേണ്ട സമയം ആയിരിക്കുന്നു. ഇതുവരെ ചെയ്ത രീതിയല്ല ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങളുടെ ബാത്റൂമിലെ ദുർഗന്ധം എല്ലാം മാറി നല്ല ഒരു സുഗന്ധം എപ്പോഴും നിലനിൽക്കും.
ഇതിനായി ബാത്റൂമിൽ ഒരു ചെറിയ പാത്രത്തിൽ ഈ ഒരു കാര്യം മാത്രം സൂക്ഷിച്ചാൽ മതി. ഒരു ചെറിയ ബൗളിലേക്ക് കുറച്ച് അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഇങ്ങനെ തയ്യാറാക്കി വെച്ച മിക്സിലേക്ക് അല്പം ഡെറ്റോൾ ഒഴിച്ചു കൊടുക്കാം.
പകരമായി എസെൻഷ്യൽ ഓയിലുകളും ഓറഞ്ചിന്റെ തൊലിയോ ചെറുനാരങ്ങ നീര് ഒഴിച്ച് കൊടുക്കാം. എപ്പോഴും കൂടുതൽ റിസൾട്ട് നൽകുന്നത് ഡെറ്റോൾ തന്നെയാണ്. ഇത് മാസത്തിൽ ഒരു തവണ എങ്കിലും അല്പം ഡെറ്റോൾ ഒഴിച്ച് പുതുക്കി വയ്ക്കാം. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.