ചെമ്പരത്തി ഉപയോഗിച്ച് മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ റിസൾട്ട് ഉറപ്പാണ്

പ്രായം കൂടുന്തോറും മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം നഷ്ടപ്പെട്ട് നരച്ച മുടികൾ വളരാൻ തുടങ്ങും. ഇത്തരത്തിൽ നരച്ച മുടി ഉണ്ടാകുന്നത് പ്രായം കൂടുതൽ തോന്നുന്നതിനും കാരണമാകാറുണ്ട്. നരച്ച മുടികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോൾ തീർച്ചയായും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമായി എന്ന് തിരിച്ചറിയുക. പ്രധാനമായും മുടിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്ന.

   

ആരോഗ്യമുള്ള വളരുന്നതിനും നരച്ച മുടിയും താരൻ പ്രശ്നങ്ങളും ഒരുപോലെ പരിഹരിക്കുന്നതിനും നാച്ചുറൽ ആയ ടിപ്പുകൾ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. പല ബ്യൂട്ടിപാർലർ പ്രോഡക്ടുകളിലും ഒരുപാട് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വളരെ പെട്ടെന്ന് ആകുന്നതുപോലെ തോന്നാമെങ്കിലും കുറച്ചു കഴിയുമ്പോൾ വളരെ മോശമായ ഒരു അവസ്ഥയിലേക്ക് മാറുന്നത് കാണാം.

നിങ്ങൾ തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുന്ന ഇത്തരം നാച്ചുറൽ പാക്കുകളാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ വളരെ ധൈര്യമായി ഉപയോഗിക്കാം. ഇതിനായി നാലോ അഞ്ചോ ചെമ്പരത്തിപ്പൂക്കളും പകരം ചെമ്പരത്തിയുടെ ഇലയും ഉപയോഗിക്കാം.

ഈ ചെമ്പരത്തി പൂക്കളോടൊപ്പം തന്നെ 2 തണ്ട് കറ്റാർവാഴ കൂടി ചേർത്ത് മിക്സിയിൽ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ നീലയമരി പൊടിയും ഒരു ടീസ്പൂൺ അളവിൽ രീത്ത പൗഡറും ചേർത്ത് ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മിക്സ് ചേർത്ത് ഇളക്കുക. അരമണിക്കൂർ നേരം ആഴ്ചയിൽ മൂന്ന് ദിവസം ചെയ്താൽ ഉറപ്പാണ് റിസൾട്ട്. തുടർന്ന് വീഡിയോ കാണാം.