ഇനി മാറാല ചൂല് അന്വേഷിച്ച് സമയം കളയണ്ട, ഇങ്ങനെ ചെയ്താൽ വളരെ എളുപ്പമാണ്

ചുമരിലും മറ്റു മൂലകളിലും എല്ലാം തന്നെ ഒരുപാട് നാളുകൾ കയ്യെത്താതെ വരുമ്പോൾ മാറാള പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മാറാല നിങ്ങളുടെ വീടിന്റെ ഓരോ ഭാഗത്തും വരുമ്പോൾ നാം കാലങ്ങളായി ഉപയോഗിക്കുന്ന മാറാല ചൂൽ ഉപയോഗിച്ച് ഇത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിക്ഷഫലമായി പോകാറുണ്ട്. ഈ ചൂല് ഒരുപാട് തവണ ഉപയോഗിച്ചത് കൊണ്ട് തന്നെ.

   

ഈ ചൂലിൽ പറ്റിപ്പിടിച്ച മാറാല മൂലം ചുമരിൽ ഇപ്പോഴുള്ള മാറാന് പോരാത്ത അവസ്ഥ കാണാം. എന്നാൽ നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ ഉറപ്പായും നിങ്ങളുടെ ചുമരിൽ ഇനി ഒരു മാറാപോലും അവശേഷിക്കാതെ മാറ്റിക്കളയാൻ സാധിക്കും. ഇതിനുവേണ്ടി ഉപയോഗിക്കേണ്ടതും നിങ്ങളുടെ വീട്ടിൽ ഉപയോഗശൂന്യമായി കളയുന്ന ഒന്ന് തന്നെയാണ്.

പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വേണം ഈ ഒരു കാര്യം ചെയ്യാൻ. ഇത് ഉണ്ടാക്കുമ്പോൾ അല്പം വലിപ്പത്തിൽ വേണമെന്ന് ആഗ്രഹമുണ്ട് എങ്കിൽ രണ്ട് ലിറ്ററിന്റെ കുപ്പിയെങ്കിലും ഇതിനായി ഉപയോഗിക്കണം. മൂന്ന് രണ്ട് ലിറ്ററിന്റെ ഒരുപോലെയുള്ള കുപ്പികൾ ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കും.

ഈ മൂന്നു കുപ്പികളുടെയും താഴത്തെ ഭാഗം മുറിച്ചു കളഞ്ഞു മൂടിയുള്ള ഭാഗം മൂന്ന് ഒരുപോലെ മുറിച്ചെടുക്കണം. ശേഷം ഇതിൽ നിന്നും ഒരെണ്ണത്തിന്റെ ഒഴികെ മറ്റു രണ്ടു കുപ്പിയുടെയും മൂടി ഭാഗവും മുറിച്ചു കളയാം. മൂന്ന് കുപ്പിയുടെയും താഴെ നിന്നും മുകളിലേക്ക് റിബൺ ആകൃതിയിൽ ഒരു കത്രിക ഉപയോഗിച്ച് മുഴുവനായും വെട്ടി കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.