സാധാരണയായി മധുരമുള്ള വസ്തുക്കൾ വീടിനകത്ത് ഉപയോഗിക്കുമ്പോൾ ഉറുമ്പിന്റെ സാന്നിധ്യം ഉണ്ടാക്കുന്നത് കാണാം. മധുരം തന്നെ വേണമെന്നില്ല എപ്പോഴും ഉറുമ്പ് വീടിനകത്ത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടിലും മഴക്കാലമായാൽ ഉറുമ്പിന്റെ ശല്യം കൂടുതലായി അനുഭവപ്പെടാറുണ്ടോ. ഇങ്ങനെ ഉറുമ്പുകൾ വല്ലാതെ വീടിനകത്തേക്ക് വരുന്ന സാഹചര്യം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇക്കാര്യം ചെയ്ത ഇവയെ നശിപ്പിക്കാൻ സാധിക്കും.
വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രയോഗത്തിലൂടെ ഉറുമ്പിനെ ഇനി ജീവനോടെ തിരിച്ചു പോകാൻ സാധിക്കില്ല. ഇതിന്റെ സുഗന്ധം ഉറുമ്പിനെ വീട്ടിൽ നിന്നും പുറത്ത് നശിപ്പിക്കുകയും വീട്ടിലേക്ക് കയറാത്ത വിധം ഉറുമ്പിനെ തുരത്താനും സാധിക്കും. ഈ രീതിയിൽ ഉറുമ്പിനെ നശിപ്പിക്കാൻ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുള്ള ഈ വസ്തുക്കളാണ് ആവശ്യം.
ഇതിനായി ഒരു ഒഴിഞ്ഞ കുപ്പിയാണ് ആദ്യമേ ഉപയോഗിക്കേണ്ടത്. കുപ്പിയിലേക്ക് പകുതി ഭാഗത്തോളം സാധാരണ വെള്ളം ഒഴിച്ചു കൊടുക്കാം. രണ്ട് ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടിയും ഇതിലേക്ക് ഇട്ടു കൊടുക്കാം. ഒപ്പം തന്നെ അതേ അളവിൽ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കണം. എല്ലാം ചേർത്ത് നല്ലപോലെ കുപ്പിയിലാക്കി യോജിപ്പിക്കുക.
നല്ല യോജിപ്പിച്ച ഈ ലിക്വിഡ് ഉറുമ്പ് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തളിച്ചു കൊടുക്കാം. ഇത് ഉപയോഗിച്ച് നിലം തുടയ്ക്കുന്നതും വളരെ ഗുണപ്രദമാണ്. ഇങ്ങനെ ചെയ്താൽ ഉറപ്പായും വീട്ടിലേക്ക് ഉറുമ്പ് വരാതിരിക്കുന്നു. ഇനി നിങ്ങൾക്കും ഉറുമ്പിനെ പേടിക്കേണ്ട ആവശ്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.