കടയിൽ നിന്നും വാങ്ങാതെ നാച്ചുറൽ ഈസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം

ഭക്ഷണപദാർത്ഥങ്ങൾ പലതും ഫെയർമെന്റ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഈസ്റ്റ് പലസ്ഥലങ്ങളിലും ലഭ്യമല്ലാത്ത അവസ്ഥകൾ ഉണ്ടാകാം. പ്രത്യേകിച്ചും അപ്പം ബർഗർ പിസ പോലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം ഈസ്റ്റ് ആവശ്യമായ ഒരു ഘടകമാണ്. എന്നാൽ ചിലയിടങ്ങളിൽ പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഈസ്റ്റ് ലഭ്യമല്ലാത്ത അവസ്ഥകൾ ഉണ്ടാകും.

   

ഇത്തരത്തിൽ നിങ്ങൾക്ക് ശരിയായ രീതിയിൽ ഈസ്റ്റ് ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. ഇതിനായി വളരെ നിസ്സാരമായ ചില ഘടകങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. നിങ്ങളുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ചേർത്ത് ഈസ്റ്റ് പോലെയുള്ള വിഭാഗം നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം.

ഇതിനായി ഒരു പാത്രത്തിൽ നാല് ടേബിൾസ്പൂൺ ഓളം മൈദ എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ കട്ടിയുള്ള തൈര് ചേർക്കുക. തൈര് ഒരിക്കലും ഫ്രിഡ്ജിൽ നിന്നും എടുത്ത് നേരിട്ട് ഉപയോഗിക്കാതിരിക്കുക. എപ്പോഴും റൂം ടെമ്പറേച്ചറിൽ ഉള്ള തൈര് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മറ്റൊരു ഗ്ലാസിൽ ഗ്ലാസ്സോളം ചൂടുള്ള വെള്ളം എടുക്കുക.

ഇതിലേക്ക് ടീസ്പൂൺ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് ലയിപ്പിക്കുക അല്പം തേനും കൂടി ലയിപ്പിക്കാം. ഈ മിക്സ് മൈദ മിക്സ് ദോശ മാവിന്റെ പരുവം ആകുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം ഇത് പരന്ന പാത്രത്തിലോ പേപ്പറിലോ ഒഴിച്ച് കുറഞ്ഞത് 7 ദിവസമെങ്കിലും വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. മിക്സിയിൽ പൊടിച്ച് ആറുമാസത്തോളം ഈസ്റ്റിന് പകരമായി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.