തൈര് ഇങ്ങനെ ഉപയോഗിച്ചാൽ വായിൽ വരുന്ന മുറിവുകൾ പെട്ടെന്ന് മാറിപ്പോകും

സാധാരണയായി ചില ആളുകൾക്ക് പ്രത്യേകമായ ചില സമയങ്ങളിൽ വായിക്കരുത് വലിയ മുറിവുകൾ പോലെ ഉണ്ടാകുന്നത് കാണാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന അവസ്ഥയെ വായ്പുണ്ണ് എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും ഇത്തരത്തിൽ വായ്പുണ്ണ് പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ആളുകൾ ഇതിനുവേണ്ടി മെഡിക്കൽ ഷോപ്പുകളിൽ നിന്നും പല മരുന്നുകളും ഒരു ഡോക്ടറുടെ പോലും നിർദ്ദേശമില്ലാതെ വാങ്ങി ഉപയോഗിക്കുന്ന ശീലം കാണാറുണ്ട്.

   

എന്നാൽ ഇത്തരത്തിൽ മരുന്നുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ പലരും ഇത് എന്ത് കാരണം കൊണ്ടാണ് എന്ന് തിരിച്ചറിയാതെയാണ് ചെയ്യുന്നത്. പലവിധമായ കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ വായ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ ദഹന വ്യവസ്ഥയിലുള്ള ചില ബാക്ടീരിയ പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തരം വായ്പുണ്ണ് എന്ന അവസ്ഥ ഉണ്ടാകുന്നത് കാണാം.

നിങ്ങളും ഈ രീതിയിൽ വായ്പുണ്ണ് ഉണ്ടായിട്ടുള്ള ഒരു വ്യക്തിയാണ് എങ്കിൽ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ ആവശ്യമായ നല്ല ബാക്ടീരിയൻ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ അതേസമയം നിങ്ങളുടെ വായിലെ പല്ലുകളുടെ തകരാറുകളുടെ ഭാഗമായിട്ടോ പല്ലുകൾ മോണയിലോ കവിളിലോ തട്ടി മുറിഞ്ഞു ഉണ്ടാകുന്ന പാടുകളുടെ ഭാഗമായിട്ട് ഉണ്ടാകുന്ന അവസ്ഥയാണ് എങ്കിൽ പല്ലുകളെയാണ് ആദ്യം ശരിയാക്കേണ്ടത്.

ബാക്ടീരിയകൾ മൂലം ഉണ്ടാകുന്ന പ്രശ്നമാണ് എങ്കിൽ ഇതിനു വേണ്ടി നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്കുകൾ ഉപയോഗിക്കാം. ഇതിനായി നല്ല മോര് അല്പം വെള്ളം ഒഴിച്ച് നേർപ്പിച്ച ശേഷം കവിൾ കൊള്ളുക. അസിഡിറ്റി കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ സമയത്ത് പരമാവധിയും ഒഴിവാക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.