സാധാരണയായി നാട്ടിൻപുറങ്ങളിലും മറ്റും വീട്ടുപറമ്പിലും കാണപ്പെടുന്ന ഒരു ചെടിയാണ് പേര. ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകാൻ കഴിവുള്ള ഒന്നാണ് ഇതിന്റെ ഇലയും കായും എല്ലാം തന്നെ. പലപ്പോഴും വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പഴവർഗങ്ങളും കഴിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുമ്പോൾ കടയിൽ നിന്നും വിലകൊടുത്ത ഓറഞ്ചും എല്ലാം വാങ്ങി കഴിക്കുന്നതായിരിക്കാം നമ്മൾ.
എന്നാൽ ഇതിനേക്കാൾ ഉപരിയായി വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് പേരക്ക. അതുകൊണ്ട് കടയിൽ നിന്നും വാങ്ങാതെ നിങ്ങളുടെ വീട്ടുപറമ്പിൽ നിൽക്കുന്ന ഈ പഴം കഴിച്ചാൽ മതിയാകും. പേരക്ക മാത്രമല്ല പേരമരത്തിന്റെ ഇലയും ഒരുപാട് ആയുർവേദ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. പ്രമേഹം ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെ ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കുന്നതിന് കഴിവുള്ള ഒന്നാണ് പേരയില.
പേരയില തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രമേഹം മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതും ഈ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉപകാരപ്പെടും. കൊളസ്ട്രോൾ കൂടുതലുള്ള ആളുകൾക്കും ദിവസവും പേരയില തിളപ്പിച്ച വെള്ളം കുടിക്കാം.
ശരീരത്തിന് അകത്ത് മാത്രമല്ല ശരീരത്തിന് പുറത്തുനിന്ന് ഉണ്ടാകുന്ന മുറിവുകൾ ഉണക്കുന്നതിനും പേരയുടെ ഇല ചതച്ച് പിഴിഞ്ഞ് നീരെടുത്തു നേരിട്ടു ഉപയോഗിക്കാം. മുറിവുകൾ ഉണക്കുന്നതിന് ഈ ഇലയുടെ കഴിവ് വളരെ വലുതാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും പേരയില ചവച്ച് കഴിക്കുന്നത് ഗുണം ചെയ്യും. തളിരിലകൾ എടുത്ത് ചവച്ച് കഴിക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.