ഞാൻ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന വ്യവസ്ഥിതികളുടെ കടന്നുപോയി കൃത്യമായി ദഹിച്ചാണ് മലദ്വാരത്തിലൂടെ പുറത്തേക്ക് പോകുന്നത്. എന്നാൽ കഴിക്കുന്ന ഭക്ഷണങ്ങളുടെ കട്ടിയും ദഹന വ്യവസ്ഥയും അനുസരിച്ച് ഇവർ ചിലപ്പോഴൊക്കെ പൂർണമായും ദഹിക്കാതെ നിങ്ങളുടെ വൻകുടലിലോ, ചെറുപുടലിലോ കെട്ടിക്കിടക്കാം.
ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ ദഹനം ശരിയായി നടക്കാതെ വരും. ഇത് മലം കൂടുതൽ കട്ടിയായി പോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കും. ഇങ്ങനെ കൃത്യമായ ദിവസങ്ങളിൽ ഇടവേളകളിൽ മലം പോകാതെ വരുന്നതുകൊണ്ടുതന്നെ മലദ്വാരത്തിൽ വിള്ളലുകൾ ഉണ്ടാകാം. ഇത്തരത്തിൽ ഉണ്ടാകുന്ന വിള്ളലുകളെയാണ് ഫിഷർ എന്ന് പറയുന്നത്.
ഫിഷർ മാത്രമല്ല മലദ്വാരത്തിൽ ചെറിയ മാംസം വളർന്നുവരുന്നതോ മലദ്വാരത്തിലൂടെ രക്തം പോകുന്നതോ ആയിട്ടുള്ള അവസ്ഥയെ മൂലക്കുരു എന്ന് പറയുന്നു. ഈ രണ്ട് അവസ്ഥയിലും മലം പോകുന്ന സമയത്ത് രക്തം കൂടി ഒരുമിച്ച് പോകാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നതും ഇത്തരത്തിൽ മലം കട്ടിയായി പോകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ഒരു കിഴവും പറ്റരുത്. പെട്ടെന്ന് ദഹിക്കുന്നതും ധാരാളമായി ഫൈബർ അടങ്ങിയതുമായ പച്ചക്കറികൾ.
ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്തുക. മലദ്വാരത്തിന്റെ ചുറ്റുമായി പുറത്ത് വിള്ളലുകൾ ഉണ്ടാകുന്ന അവസ്ഥയാണ് ഫിഷർ. ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം മലം കട്ടിയായോ കൂടുതൽ പ്രഷർ കൊടുത്തു പുറത്തേക്ക് പോകുന്നതാണ്. ചിലർക്ക് തുടർച്ചയായി വയറിളക്കം ഉണ്ടാകുന്നതിന് ഭാഗമായി ഈ ഫിഷർ കാണപ്പെടാറുണ്ട്. നിങ്ങളുടെ ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിച്ചാൽ തന്നെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.