ചർമ സംരക്ഷണത്തിന് വേണ്ടി ഒരുപാട് ട്രീറ്റ്മെന്റ് കളും ഫേഷ്യൽ ക്രീമുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പ്രത്യേകിച്ചും ചർമ്മ സംരക്ഷണത്തിനു വേണ്ടി സ്ത്രീകളാണ് കൂടുതലും സമയവും പണവും ചിലവഴിക്കാറുള്ളത്. പാർലറുകളിലും മറ്റും പോയി പലതരത്തിലുള്ള ട്രീറ്റ്മെന്റ് ചെയ്തുകൊണ്ടും ചർമ്മ സംരക്ഷണത്തിന് വേണ്ടി പ്രാധാന്യം കൊടുക്കാറുണ്ട്.
എന്നാൽ നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും. ഇതിനുവേണ്ടി അധികം പണം ചെലവാക്കേണ്ട എന്നതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾക്കും ആരോഗ്യകരമായ രീതിയിൽ വീട്ടിലിരുന്നുകൊണ്ട് മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ മുഖസൗന്ദര്യം വീണ്ടെടുക്കാൻ സാധിക്കും. ഈ രീതിയിൽ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന.
കൂടുതൽ മെച്ചപ്പെട്ട ചർമം ലഭിക്കുന്നതിനും വേണ്ടി ഞങ്ങൾക്ക് ചെയ്യാവുന്ന നല്ല ഫേസ് ക്രീം പരിചയപ്പെടാം. ഇതിനായി ഒരു തക്കാളി നല്ലപോലെ മിക്സിയിൽ അരച്ചു ഗ്രേറ്ററിൾ ചുരണ്ടി കൊണ്ട് വേസ്റ്റ് രൂപത്തിലാക്കി എടുക്കാം.ശേഷം ഈ തക്കാളി നിന്നും ഒരു ടീസ്പൂൺ അളവിൽ പേസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. ഇതിലേക്ക് അല്പം പാലും കൂടി ചേർത്ത് മുഖത്ത് നല്ലപോലെ തേച്ചു പിടിപ്പിക്കാം.
5 മിനിറ്റ് ശേഷം ഇത് കഴുകി കളഞ്ഞ് ഒരു ടീസ്പൂൺ തക്കാളി പീസിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര ചേർത്ത് മുഖത്ത് തേച്ച് നല്ലപോലെ സ്ക്രബ്ബ് ചെയ്യാം. 10 മിനിറ്റ് ശേഷം ഇതും കഴുകി കളയാം. ശേഷം ബാക്കിയുള്ള തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് പാക്ക് ആക്കി മുഖത്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.