തീ പോലും കത്തിക്കാതെ എണ്ണ കാച്ചി എടുക്കാം, അതിശയിപ്പിക്കുന്ന റിസൾട്ട് ഉണ്ടാകും തീർച്ച

പനങ്കുലപോലെ നീണ്ടുകിടക്കുന്ന കറുത്ത മുടി സ്വന്തമാക്കുന്നതിന് പല സ്ത്രീകളും ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ പലർക്കും അവരുടെ ഈ മുടിയുടെ വളർച്ചയിൽ അല്പം ആലതകളും ഉണ്ടാകുന്നു. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലും നരച്ച മുടി ഉണ്ടാകുന്ന അവസ്ഥയും തലയിലെ താരനും ബുദ്ധിമുട്ടും കാരണം കൊണ്ട് പ്രയാസപ്പെടുന്ന ആളുകളുണ്ട്.

   

ഇത്തരത്തിലുള്ള എല്ലാ ടെൻഷനും ഇല്ലാതാക്കി നിങ്ങളുടെ തലമുടി വലിയ രീതിയിൽ തഴച്ചു വളരുന്നതിന് വേണ്ടി നിങ്ങൾക്ക് വീട്ടിൽ ഒരു എണ്ണ കാച്ചി തയ്യാറാക്കാം. എന്നാൽ ഈ എണ്ണയ്ക്ക് ചില പ്രത്യേകതകളും ഉണ്ട്. മുടി വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ വസ്തുക്കളാണ് ഇതിൽ ഉപയോഗിക്കുന്നത്. എന്നാൽ എന്ന കാറ്റുന്നതിനു വേണ്ടി തീ പോലും കത്തിക്കേണ്ട എന്നതാണ് വലിയ പ്രത്യേകത.

100 ഗ്രാം കരിംജീരകം മിക്സി ജാറിൽ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അതേ അളവിൽ ഉലുവയും മിക്സിയിൽ പൊടിച്ചെടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ കുരുമുളകും പൊടിച്ചത് ചേർക്കാം. ഇവ മൂന്നും കൂടി ഒരു ചില്ല് കുപ്പിയിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലപോലെ കുലുക്കി യോജിപ്പിക്കാം.

ശേഷം നല്ല തിളച്ച വെള്ളത്തിലേക്ക് ഈ കുപ്പി മൂടിവച്ച ശേഷം ഇട്ടു കൊടുക്കാം. വെള്ളത്തിന്റെ ചൂട് പോകുന്നത് വരെ കുപ്പി അതിൽതന്നെ ഇട്ടുവയ്ക്കാം. ശേഷം ഇതെടുത്ത് ഒരു ഇരുട്ടുള്ള ഭാഗത്ത് ഏഴു ദിവസം അനക്കാതെ വയ്ക്കുക. ഇങ്ങനെ ഉണ്ടാക്കിയെടുത്ത എണ്ണ തലയിൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് പുരട്ടിയിടാം. മുടി വളരും തീർച്ച. തുടർന്ന് വീഡിയോ മുഴുവൻ കാണാം.