ഒരു പേൻ പോലും അവശേഷിക്കാതെ നിങ്ങളുടെ തല വൃത്തിയാക്കാം

നമുക്ക് ഇന്ന് എല്ലാ കാര്യങ്ങൾക്കും വളരെയധികം തിരക്കുള്ള ആളുകളാണ് എന്നതുകൊണ്ട് തന്നെ പലതിനും സമയം കിട്ടാതെ വരുന്നു. പ്രത്യേകിച്ച് നമ്മുടെ സ്വന്തം ശരീരത്തിന് കാര്യം പോലും നോക്കുന്നതിന് സമയം കിട്ടുന്നില്ല എന്നത് ഇന്നത്തെ ഒരു വലിയ യാഥാർത്ഥ്യമാണ്. ആരോഗ്യ കാര്യത്തിലും അതുകൊണ്ടുതന്നെ ആളുകൾ ഇന്ന് വളരെയധികം പിന്നോക്ക അവസ്ഥയിലേക്ക് പോകുന്നു.

   

ഇത്തരത്തിലുള്ള ശ്രദ്ധക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിൽ ഈരും പേനും നിറയുന്ന അവസ്ഥ. നിങ്ങൾക്കും ഇങ്ങനെ തലയിൽ പേൻ താരൻ എന്നുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിനുള്ള പ്രതിവിധി ചെയ്യണം. നിങ്ങളുടെ തന്നെ അടുക്കളയിൽ ഉള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇതിനെ പരിഹാരം ചെയ്യാൻ സാധിക്കും.

പ്രധാനമായും ഇതിനായി ഒരു ചെറുനാരങ്ങയുടെ പകുതിയോളം നീര് ആവശ്യമായി വരുന്നു. മാത്രമല്ല ഇതിലേക്ക് രണ്ട് കർപൂരത്തിന്റെ ചെറിയ പീസും കൂടി ഇട്ടു കൊടുക്കാം. അല്പം ആപ്പിൾ സിഡാർ വിനീഗർ കൂടി ഇതിലേക്ക് യോജിപ്പിച്ച ശേഷം ഉപയോഗിക്കാം. നിങ്ങൾക്ക് ധാരാളം മുടി ഉള്ള ആൾ ആണ് എങ്കിൽ തീർച്ചയായും ഇതിന്റെ എല്ലാം അളവിലും കൂട്ടിയെടുക്കാം.

പ്രത്യേകിച്ചും സ്ത്രീകൾക്ക് അത് ഉപയോഗിക്കുന്ന സമയത്ത് അല്പം അളവ് കൂടുതൽ ആവശ്യമായി വന്നേക്കാം. ഇത് തലയിൽ ഉപയോഗിക്കുന്ന സമയത്ത് തലയോട്ടിയിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. നല്ല മണം ഉണ്ടാകും എന്നതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ച ശേഷം ദുർഗന്ധം ഉണ്ടാകില്ല. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.