രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് ചൂലുകൊണ്ട് ഇങ്ങനെ ചെയ്യു, ഇത് മതി എല്ലാം ശുഭം ആക്കാൻ.

വീടും പരിസരവും വൃത്തിയാക്കാൻ ഏറ്റവും അധികം ഉപകാരിയായ ഒന്നാണ് ചൂല്. എന്നാൽ ഈ ചൂല് കൃത്യമായി രീതിയിൽ ഉപയോഗിക്കാതിരിക്കുകയോ ഇത് വയ്ക്കുന്ന സ്ഥാനത്തിലുണ്ടാകുന്ന തെറ്റുകൊണ്ടോ ഈ ചൂല് തന്നെ നിങ്ങൾക്ക് വിനയായി മാറാം. പ്രധാനമായും നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തോ വടക്ക് പടിഞ്ഞാറുഭാഗത്ത് ആണ് ചൂല് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

   

നിങ്ങൾ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ വീടിന്റെ വാതിലിന്റെ പുറകുവശത്തായി ചൂല് വെക്കുന്നത് വലിയ ശുഭ സൂചനയാണ്. മാത്രമല്ല ചൂല് ഒരിക്കലും നിവർത്തിയോ കമഴ്ത്തിയോ സൂക്ഷിക്കാൻ പാടില്ല. ഇത് ഏതെങ്കിലും മുക്കിൽ ചാരി വയ്ക്കുന്ന ശീലമാണ് നമുക്ക് എല്ലാവർക്കും ഉള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ വയ്ക്കുന്നതുകൊണ്ട് വലിയ ദോഷമാണ് ഉണ്ടാകുന്നത്.

ചൂല് എപ്പോഴും നിലത്ത് കിടത്തിയാണ് സൂക്ഷിക്കേണ്ടത്. പ്രധാന വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ചൂല് ആദ്യം കാണുന്നത് വലിയ ദോഷമാണ്. നിങ്ങളുടെ വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതാണ് എങ്കിലും ഇത് അടുക്കളയിലോ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് ദോഷം ചെയ്യും. ചൂല് പെട്ടെന്ന് നോക്കിയാൽ കാണാത്ത രീതിയിൽ ഒതുക്കി ഏതെങ്കിലും ഭാഗത്ത് വയ്ക്കുക.

ഇങ്ങനെ വയ്ക്കുന്നതാണ് എല്ലാവർക്കും ഗുണകരം. കൃഷ്ണപക്ഷ ദിവസങ്ങളിൽ ചൂല് വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഒരു വീട്ടിൽ മൂന്ന് ചൂലിൽ കൂടുതലായി ചൂലുണ്ടാകുന്നത് വലിയ ദുഃഖങ്ങൾ ഉണ്ടാക്കും. പഴയ ചൂൽ പുതിയ ചൂല് കൊണ്ടുവരുന്ന ഉടനെ തന്നെ മാറ്റിക്കളയേണ്ടതാണ്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന സമയത്ത് പഴയ ചൂലുകൾ ഒരിക്കലും കൊണ്ടുപോകരുത്. തുടർന്ന് കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണുക.