നല്ല ഉറക്കം കിട്ടാൻ അന്തംവിട്ട് ഉറങ്ങാൻ ഇനി ഇങ്ങനെ ചെയ്യാം

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ദിവസവും ഏറ്റവും കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും സാധാരണ ആരോഗ്യവാനായി ഒരു വ്യക്തി ഉറങ്ങണം എന്നാണ് കണക്കുകൾ പറയുന്നത്. എട്ടു മണിക്കൂർ സമയം വരേയ്ക്കും ഒരു വ്യക്തിക്ക് ഉറങ്ങാം. ഇത്തരത്തിലുള്ള ആരോഗ്യകരമായ ഉറക്കം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഇതിനുള്ള സാഹചര്യം നിങ്ങൾ തന്നെ ഉണ്ടാക്കിയെടുക്കണം.

   

രാത്രിയിൽ മിക്കവാറും ആളുകളും ഇന്ന് ഉറക്കത്തിന് പകുതിയിൽ വെച്ച് എഴുന്നേൽക്കുകയും പിന്നീട് തുടർച്ചയായി ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ദീർഘനേരം ഉറങ്ങാൻ സാധിക്കാത്ത ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഉറക്കത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകണം. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി വെള്ളം കുടിക്കുന്ന ശീലം ഉള്ളവരാണ്.

എങ്കിൽ ഇത് ഒഴിവാക്കാം. ഇങ്ങനെ ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ട് എങ്കിൽ രാത്രിയിൽ ഉറക്കത്തിനിടയ്ക്ക് എഴുന്നേറ്റ് മൂത്രം ഒഴിക്കാൻ പോകേണ്ട ഒരു അവസ്ഥ ഉണ്ടാകാം. ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും. നാലുമണിക്ക് ശേഷം അല്ലെങ്കിൽ ആറുമണിക്ക് മുൻപായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കാം. ഇത് നിങ്ങളുടെ ഉറക്കം വരുന്ന അവസ്ഥയെ തടസ്സം സൃഷ്ടിക്കുന്നു.

അമിതമായി സ്ട്രെസ്സ് ടെൻഷൻ എന്നിവ ഉള്ള ആളുകളാണ് എങ്കിൽ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് ശരീരം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിക്കും. രാത്രിയിലെ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് അഥവാ അമിതമായ ഭക്ഷണം ഒഴിവാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.