പൂജയ്ക്ക് ശേഷം വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകൾ.

സാധാരണയായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പൂജ കർമ്മങ്ങൾ ആണ് പുസ്തകങ്ങളും, ജോലിക്ക് പോകുന്നവർ ആയുധങ്ങളും വെച്ച് ചെയ്യാറുള്ളത്. ഇത്തരത്തിൽ ചെയ്യുന്നത് അവരുടെ വിദ്യാഭ്യാസ മേഖലയിൽ ജോലി മേഖലയിൽ കൂടുതൽ ഐശ്വര്യവും ഉയർച്ചയും ഉണ്ടാകുന്നതിനും, ദേവി അനുഗ്രഹം ഉണ്ടാകുന്നതിനും വേണ്ടിയാണ്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവ് പുലർത്തുന്നതിനു വേണ്ടി.

   

കുട്ടികൾ പുസ്തകങ്ങളും മറ്റ് വിദ്യാഭ്യാസ വസ്തുക്കളും പൂജക്ക് വേണ്ടി വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. പൂജ ചെയ്യുന്ന സമയത്ത് കുട്ടികൾ മാത്രമല്ല അവരുടെ വീട്ടിലുള്ളവർക്ക് കൂടി അതിന്റെതായ നിഷ്ടകൾ പാലിക്കേണ്ടതുണ്ട്. വെക്കുന്നവർ ദശമി ദിവസത്തിന്റെ ആറുമണിക്ക് മുൻപുള്ള സമയത്താണ് പുസ്തകങ്ങളും വസ്തുക്കളും തിരിച്ചെടുക്കേണ്ടത്. ഈ ദിവസങ്ങളിൽ വീട്ടിലുള്ളവരും കുട്ടികളും.

ഒരുപോലെ മാംസാഹാരങ്ങൾ വർജിക്കണം. ഇതിനോടൊപ്പം തന്നെ ഇവർ ചെയ്യേണ്ട മറ്റു നിഷ്ടകളുംകൂടി ശ്രദ്ധിക്കണം. പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെച്ചതിനു ശേഷം വീട്ടിൽ കലഹങ്ങളും ഉറക്കെയുള്ള സംസാരങ്ങളും ഒഴിവാക്കണം. ഈ ദിവസങ്ങളിൽ ദേവി മഹാത്മ്യം ഉച്ചത്തിൽ വയ്ക്കുകയോ വായിക്കുകയോ ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് .

കൂടുതൽ അനുയോജ്യമാണ്. പഠനമേഖലകളെയും ജോലി മേഖലകളിലും നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും ശ്രദ്ധയും ഐശ്വര്യവും ഉണ്ടാകാൻ ഇത് കൂടുതൽ സഹായിക്കും. ദശമി ദിവസത്തിൽ മൂന്നുമണി കഴിഞ്ഞുള്ള ആറുമണിക്ക് മുൻപായി തന്നെ പൂജയ്ക്ക് വെച്ച വസ്തുക്കൾ തിരിച്ചെടുക്കാം. സാധിക്കുന്ന സമയങ്ങളിൽ എല്ലാം ദേവി പാരായണങ്ങളും രാമായണവും വായിക്കാം. സന്ത്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്തും ദേവീ ചിത്രത്തിന് മുൻപിൽ മനസ്സിൽ ദേവിയെ ധ്യാനിച്ചു തന്നെ പ്രാർത്ഥിക്കണം.

Leave a Reply

Your email address will not be published. Required fields are marked *