40 കഴിഞ്ഞവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നിങ്ങളുടെ ആർത്തവവിരാമ സമയമാണോ, എങ്ങനെ തിരിച്ചറിയാം.

പ്രായം കൂടുന്തോറും ആളുകൾക്ക് ശരീരത്തിന് ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങുന്നത് കാണാനാകും. ഇത്തരത്തിൽ ശാരീരികമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ വർദ്ധിച്ചുവരുന്ന സാഹചര്യം സ്ത്രീശരീരത്തിൽ കാണപ്പെടുന്നത് ആർത്തവ വിരാമ സമയത്താണ്. എന്നാൽ പല സാഹചര്യത്തിലും ഇത്തരത്തിൽ ആർത്തവ്യത്തിനോടനുബന്ധിച്ച് കാണുന്ന ലക്ഷണങ്ങളെ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.

   

കൃത്യമായി ആർത്തവം അവസാനിക്കുന്ന സമയമാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല. പ്രായം 40 കഴിയുമ്പോൾ നിങ്ങളുടെ ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ അല്പം ഒന്ന് ശ്രദ്ധിക്കണം. കാരണം പ്രായം കൂടുന്തോറും ആർത്തവം അവസാനിക്കാനുള്ള സമയത്തിലേക്ക് അടുക്കുന്നു എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്. പ്രധാനമായും നിങ്ങളുടെ ആർത്തവത്തിന്റെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ചിലർക്ക് ആർത്തവം ഉണ്ടാകുന്ന സമയം ദൈർഘ്യം കുറഞ്ഞു വരും. മാസത്തിൽ രണ്ട് തവണയോ മൂന്നുതവണ ആർത്തവം ഉണ്ടാകുന്ന അവസ്ഥ ചിലർക്ക് കാണാനാകും. ഇതിനോട് തുടർന്ന് പിന്നീടുള്ള മാസങ്ങളിൽ ചിലപ്പോൾ ആട്ടവും ഉണ്ടാകാത്ത അവസ്ഥയും വരാം. മൂന്നുമാസത്തിൽ കൂടുതലായ സമയ ദൈർഘ്യം ആർത്തവത്തിന് വരുന്നതും പിന്നീട് ഒരു വർഷത്തോളം ആർത്തവം വരാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആർത്തവവിരാമമാണ് എന്ന് ഉറപ്പിക്കാം. മിക്കവാറും ആളുകൾക്ക് ഈ ആർത്തവ സമയം കൂടുതൽ ദുസഹം ആയിരിക്കും.

സ്ത്രീശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനത്തിൽ ഉണ്ടാകുന്ന നാളെ പിഴവുകൾ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. സ്ത്രീകൾക്ക് ഈ സമയത്ത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുന്നു എന്നാണ് പറഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയും അല്പം കൂടി ആരോഗ്യകരമായി പാലിക്കേണ്ടതുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണവും നിങ്ങളുടെ ശരീരത്തിൽ ഏതുതരത്തിലുള്ള എഫക്ട് ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *