മുടിയിഴകൾക്ക് വെളുത്ത നിറം വരുക എന്നുള്ളത് മാനസികമായി പലരെയും തളർത്തും. കാരണം നരയ്ക്കുക എന്നുള്ളത് പ്രായമാകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. നിങ്ങൾക്ക് നിങ്ങളുടെ മുടിയേഴെ നരക്കാതെ കറുത്തു തന്നെ നിലനിർത്തണം എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ആരോഗ്യ ശീലം കൂടുതൽ മെച്ചപ്പെടുത്തണം. പല കമ്പനികളുടെയും ഹെയർ ഡൈകൾ കടകളിൽ നിന്നും മേടിക്കാൻ ലഭിക്കും. എന്നാൽ ഈ ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുടിയിഴകൾ കറുക്കും .
എന്നതിനേക്കാൾ ഉപരി നിങ്ങളുടെ തലയ്ക്ക് ചൊറിച്ചിലും, താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും, അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങൾക്ക് നിങ്ങളുടെ മുടിയിഴകളെ വീട്ടിലിരുന്നു കൊണ്ട് തന്നെ കറുപ്പിക്കാം. ഇതിനായി നല്ല ഒരു നാച്ചുറൽ ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈ ഹെയർ ഡൈ തയ്യാറാക്കാനായി നിങ്ങളുടെ വീട്ടുമുറ്റത്തുള്ള രണ്ട് ചെടികളുടെ ഇലകളാണ് ആവശ്യമായ ഉള്ളത്.
ഒന്നോ രണ്ടോ കറ്റാർവാഴ തണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് രണ്ടു ദിവസം ഉപയോഗിക്കാനുള്ള ഹെയർ ഡൈ തയ്യാറാക്കാം. അതുകൊണ്ട് ഒരു കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത ഇതിന്റെ കറ കളഞ്ഞു വേണം ഉപയോഗിക്കാൻ. കറ്റാർവാഴയുടെ കറയിൽ ഉണ്ടാകുന്നത് നിങ്ങൾക്ക് തലയിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ ഇടയാക്കും. ഇതിന്റെ ജെല്ല് മാത്രം ഒരു ടീസ്പൂൺ ഉപയോഗിച്ച് പാത്രത്തിലേക്ക് എടുക്കാം. ശേഷം ഇതിലേക്ക് നാലോ അഞ്ചോ പനിക്കൂർക്കയുടെ ഇലയും രണ്ടുതണ്ട് കറിവേപ്പിലയും ചേർത്ത് മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ചെടുക്കാം. ഇങ്ങനെ അരച്ചെടുക്കുമ്പോൾ ജലം ചേർക്കാവുന്നതിന് പകരമായി.
രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചായപ്പൊടി തിളപ്പിച്ച് വറ്റിച്ചെടുത്ത വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ല ഒരു പേസ്റ്റ് രൂപത്തിൽ ഇത് അരച്ചെടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് 2 ടേബിൾസ്പൂൺ അളവിൽ ഹെന്ന പൗഡർ കൂടി ചേർത്ത് ഇളക്കാം. ശേഷം നല്ലപോലെ യോജിപ്പിച്ച് എടുത്ത് ഒരു രാത്രി മുഴുവൻ ഇത് ആ പാത്രത്തിൽ മൂടി വയ്ക്കുക. പിറ്റേദിവസം നിങ്ങൾക്ക് ഇത് ഡൈ ആയി ഉപയോഗിക്കാം. ഇത് കട്ടിയായി പോയിട്ടുണ്ട് എങ്കിൽ ലൂസ് ആക്കുന്നതിനായി ചായപ്പൊടി തിളപ്പിച്ച വെള്ളം ഉപയോഗിക്കാം ഈ നാച്ചുറൽ ഹെയർ ആയി ഉപയോഗിച്ചാൽ നിങ്ങളുടെ മുടിയിഴകളും കറുക്കും ചിലവും ഇല്ല നാച്ചുറലുമാണ്.