നിങ്ങൾക്കും രക്ഷപ്പെടണോ, നവരാത്രി അവസാനിക്കും മുൻപ് ഇങ്ങനെ ചെയ്താൽ മതി.

മനസ്സിലുള്ള ഏത് വലിയ ആഗ്രഹങ്ങളും സാധിച്ചിടുക്കാൻ ഈശ്വരന്റെ അനുഗ്രഹം തന്നെയാണ് ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ മനസ്സിലും ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ട് എങ്കിൽ ഇത് സാധിച്ചു നവരാത്രി ദിവസങ്ങൾ തിരഞ്ഞെടുക്കാം. പ്രധാനമായും ഈ നവരാത്രി ദിവസങ്ങൾ ചെയ്യുന്ന വഴിപാടുകളും പ്രാർത്ഥനകളും ആണ് നിങ്ങൾക്ക് കൂടുതൽ ഫലം നൽകുന്നത്.

   

നിങ്ങളുടെ മനസ്സിൽ ഒരുപാട് കാലങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ എത്ര ശ്രമിച്ചിട്ടും സാധിക്കാത്ത ഒരു അവസ്ഥയാണ് ഉള്ളത് എങ്കിൽ ഈ നവരാത്രിയുടെ ഏറ്റവും അവസാനത്തെ മൂന്ന് ദിവസം നിങ്ങൾക്ക് ഇതിനായി ക്ഷേത്രത്തിൽ ചില വഴിപാടുകൾ നടത്താം. അവസാനത്തെ മൂന്നു ദിവസങ്ങളായ ദുർഗാഷ്ടമി ദിവസം നവമി ദിവസവും വിജയദശമി ദിവസവും ഇതിനായി തിരഞ്ഞെടുക്കാം.

കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ ദുർഗ്ഗാഷ്ടമി ദിവസം നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ദേവിക്ക് ചുവന്ന നിറത്തിലുള്ള പൂക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ മാല സമർപ്പിക്കുക. മാത്രമല്ല അന്നേദിവസം രക്തപുഷ്പാഞ്ജലിയും നെയ് വിളക്കും ദേവിക്ക് വഴിപാടായി സമർപ്പിക്കണം. രണ്ടാമത്തെ ദിവസം നവമി നാളിൽ അഷ്ടോത്തര പുഷ്പാഞ്ജലി യും നെയ് വിളക്കും വഴിപാടാനായി സമർപ്പിച് പ്രാർത്ഥിക്കുക.

മൂന്നാമത്തെ ദിവസം ചെയ്യേണ്ടത് ദേവിക്ക് ഒരു കടുംപായസവും നീ വിളക്കും വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിക്കുക. ഈ മൂന്നു ദിവസവും ഇത് ഈ വഴിപാടുകൾ ചെയ്താൽ തീർച്ചയായും പെട്ടെന്ന് തന്നെ നിങ്ങളുടെ ആഗ്രഹ സഫലീകരണം സംഭവിക്കുന്നത് കാണാം. ചെറിയ കുട്ടികൾ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എന്നിവരെല്ലാം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇവരുടെ വിദ്യാഭ്യാസ മേഖലയിലെ ഉയർച്ചയ്ക്ക് വേണ്ടി നിങ്ങൾക്ക് ക്ഷേത്രത്തിൽ പോയി വിദ്യാസൂക്ത പുഷ്പാഞ്ജലി നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *