നിങ്ങൾക്ക് തുടർച്ചയായി മലബന്ധം ഉണ്ടാകുന്നുണ്ടോ. എങ്ങനെ ഇതിനെ നിസ്സാരമായി പരിഹരിക്കാം.

മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒരു ദിവസം ഉണ്ടാകുമ്പോൾ തന്നെ ഒരുപാട് തരത്തിൽ നാം പ്രയാസപ്പെടാറുണ്ട്. പ്രധാനമായും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെ നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ട് ആയിരിക്കാം. ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കണം എന്ന് പറയുന്നത് ശരീരത്തിന്റെ ഡ്രൈനെസ്സ് ഇല്ലാതാക്കാൻ വേണ്ടിയാണ്.

   

ഇത്തരത്തിലുള്ള ഡ്രൈനെസ്സ് ഉണ്ടാകുമ്പോൾ ചർമ്മത്തിൽ മാത്രമല്ല നിങ്ങളുടെ ദഹന വ്യവസ്ഥയിലും ഇത് കാര്യമായി തന്നെ ബാധിക്കും. മൂന്നോ നാലോ ദിവസം തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുന്നതായിരിക്കാം കൂടുതൽ ഉത്തമം. ഇത്തരത്തിൽ ഭക്ഷണത്തിനുള്ള ഫൈബറിന്റെ അംശം കുറയുന്ന സമയത്തും മലബന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

ഇത്തരത്തിൽ മലം കൂടുതൽ കട്ടിയായി പോകുന്ന സമയത്ത് മലശോധനയ്ക്ക് വേണ്ടി കൂടുതൽ പ്രയാസപ്പെടൽ അവസ്ഥയും ഇതിന്റെ ഭാഗമായി ചിലപ്പോൾ ഫിഷർ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ശരിയായ രീതിയിൽ വെള്ളവും ഭക്ഷണങ്ങളും നിങ്ങളുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുക. മാത്രമല്ല കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കാരണം ഏതാ സമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്തും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.

ഒരുപാട് കട്ടിയുള്ളതും ഹോട്ടലിൽ നിന്നും ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്നതുമായ ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മൈദ പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ അമിതമായ ശരീരത്തിലേക്ക് ചെല്ലുന്നതും ഈ മലബന്ധത്തിന് ഒരു കാരണമാണ്. വ്യായാമം ഇല്ലാത്ത ശരീരപ്രകൃതിയും മലബന്ധത്തിന് ഇടയാക്കും. ഇലക്കറികളും പച്ചക്കറികളും തഴുതാമ പോലുള്ള ഇലകളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *