ഒരാഴ്ചകൊണ്ട് നിങ്ങളുടെ മുഖം മനോഹരമാകും. പ്രായം ഇനി എത്രയായാലും അത് മുഖത്ത് കാണില്ല.

ചർമ്മ സംബന്ധമായ ഒരുപാട് അസ്വസ്ഥതകൾ നാം അനുഭവിക്കാറുണ്ടാകും. പ്രായം ഓരോ വയസ്സ് കൂടുംതോറും ചർമ്മത്തിന്റെ പ്രശ്നങ്ങളും കൂടിക്കൂടി വരുന്നതും കാണാം. ചർമ്മത്തിലെ പല ഘടകങ്ങളും പ്രായമാകുമ്പോൾ നഷ്ടപ്പെടുന്നു എന്നതാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. നിങ്ങളുടെ ചർമ്മത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിങ്ങൾ തന്നെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തണം.

   

പ്രധാനമായും കുടിക്കുന്ന വെള്ളത്തിന്റെ അളവിൽ അല്പം കൂടുതൽ വർദ്ധനവ് ഉണ്ടാക്കണം. കാരണം ശരീരത്തിലെ ജലാംശം കുറയുമ്പോൾ ഇത് ചർമ്മത്തിന് കൂടുതൽ ഡ്രൈ ആക്കും. പഴങ്ങളും പച്ചക്കറികളും ഞങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ബ്ലഡ് സർക്കുലേഷൻ കൂടുന്ന രീതിയിലുള്ള ഒരു ഭക്ഷണരീതി പാലിക്കാം. നിങ്ങളുടെ ചർമ്മത്തിന്റെ ഡ്രൈനെസ്സ് ഇല്ലാതാക്കാൻ എപ്പോഴും .

ഒരു മോസ്ശറയ്സർ ഉപയോഗിക്കുക. മാത്രമല്ല രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപായി നിങ്ങളുടെ ചർമ്മത്തിന് ചില പൊടിക്കൈകൾ പ്രയോഗിക്കുകയാണ് എങ്കിൽ കൂടുതൽ ഫലം ലഭിക്കും. എപ്പോഴും നിങ്ങൾ മുഖത്ത് ഉപയോഗിക്കുന്ന ഫേസ് പാക്കുകളുടെ രാത്രി സമയങ്ങളിൽ ഉപയോഗിക്കുന്നതാണ് അനുയോജ്യം. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ എഫക്ട് ഉണ്ടാകും.

രാത്രി നിങ്ങൾ ഉറങ്ങാൻ പോകുന്നതിന് അരമണിക്കൂർ മുൻപായി രക്തചന്ദനം പൊടി വിറ്റമിൻ ഇ ഓയിലും ഗ്ലിസറിനും ചേർത്ത് നല്ലപോലെ ലയിപ്പിച്ച ശേഷം മുഖത്ത് ഒരു പാക്ക് ആയി ഉപയോഗിക്കാം. രക്തചന്ദനത്തിന്റെ മരക്കഷണം വാങ്ങാൻ കിട്ടുകയാണ് എങ്കിൽ ഇതാണ് കൂടുതൽ അനുയോജ്യം. ഇത് അരമണിക്കൂർ മുഖത്തിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിക്കാം. അലോവേര, ഓട്സ്പൊടിച്ചത്, തൈര്, വിറ്റാമിൻ ഇ ഓയിൽ എന്നിവ ചേർത്തും ഫേസ് പാക്ക് ആയി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *