തലമുടി നല്ല ആരോഗ്യത്തോടെ ഇടതോ കട്ടിയായി നല്ല നീളത്തിൽ നീണ്ട നിവർന്ന് കിടക്കുന്നത് കാണുന്നത് തന്നെ കണ്ണിന് ഒരു കുളിർമയാണ്. എന്നാൽ ഇത്തരത്തിലുള്ള തലമുടി മൈന്റൈൻ ചെയ്തുകൊണ്ട് നടക്കുക എന്നത് അല്പം പ്രയാസമാണ്. യഥാർത്ഥത്തിൽ തലമുടിക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കൊണ്ടാണ് മുടികൊഴിച്ച താരൻ പോലുള്ള അസ്വസ്ഥതകൾ സ്ഥിരമായി അനുഭവപ്പെടുന്നത്.
നിങ്ങൾക്കും ഇത്തരത്തിലുള്ള താരൻ മുടികൊഴിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇവയെ പ്രതികരിക്കാനുള്ള നല്ല ഒരു മാർഗ്ഗം പരിചയപ്പെടാം. പ്രധാനമായും ഇത്തരത്തിലുള്ള നാടൻ പ്രയോഗങ്ങൾ നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മറ്റ് അലർജി പ്രശ്നങ്ങൾ ഇല്ലാതെ സംരക്ഷിക്കുകയും ചെയ്തു.
പ്രധാനമായും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ആയതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇതിന്റെ ഭാഗമായി ഉണ്ടാകില്ല. നിങ്ങൾ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ പ്രയോഗിക്കുമ്പോൾ, പിന്നീട് ഷാമ്പു സോപ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും കറുപ്പുനിറം കൂട്ടുന്നതിനും മുടി നല്ല തഴച്ചു വളരുന്നതിനും.
നിങ്ങൾക്ക് നല്ല ഒരു താളി തയ്യാറാക്കി ഉപയോഗിക്കാം. ഇതിനായി ഒരു പിടി കറിവേപ്പില എടുക്കാം. ഇതിലേക്ക് ഒരു തണ്ട് കറ്റാർവാഴ ചെറുതായി മുറിച്ചതും ചേർത്തു കൊടുക്കാം. തലേദിവസത്തെ കഞ്ഞിവെള്ളം ഒരല്പം മാറ്റിവച്ചാൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ല ഒരു പേസ്റ്റ് രൂപത്തിൽ ഇത് അരച്ച് എടുക്കുക. തലയിൽ എണ്ണ തേച്ച ശേഷം ഇത് നല്ലപോലെ പുരട്ടി കൊടുക്കാം. ഒന്നും മസാജ് ചെയ്തശേഷം അരമണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് തല വെറുതെ വെള്ളത്തിൽ കഴുകിയെടുക്കാം. സ്ഥിരമായി ഈ ഒരു താളി ഉപയോഗിച്ചാൽ മതി നിങ്ങളുടെ മുടിയും വളരും.