ശക്തമായ മുടികൊഴിച്ചിൽ മൂലം പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും എന്നതാണ് മനസ്സിലാക്കേണ്ടത്. യഥാർത്ഥത്തിൽ മുടി ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഒരു ഡെഡ് സെൽ ആണ്. മുടിയുടെ ആരോഗ്യം വളർത്തുന്നതിന് വേണ്ടി കൂടുതൽ കരുത്തും കറുപ്പും ഉള്ള മുടി വളർച്ച ഉണ്ടാകുന്നതിനുവേണ്ടി.
പലരീതിയിലുള്ള പ്രകൃതിദത്ത മാർഗങ്ങളും നാം പ്രയോഗിക്കാറുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് ശരീരത്തിന് അകത്തേക്ക് നൽകുന്ന ചില കാര്യങ്ങളാണ് ഈ മുടി വളർച്ച വർദ്ധിപ്പിക്കുന്നതും, മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതും. കൃത്യമായ രീതിയിലുള്ള ഒരു ഭക്ഷണക്രമം നാം പാലിക്കുകയാണ് എങ്കിൽ തന്നെ പല അവസ്ഥകൾക്കും മാറ്റം സംഭവിക്കും.
ഇത്തരത്തിൽ നിങ്ങളുടെ മുടി വളർച്ച കൃത്യമാക്കുന്നതിന് വേണ്ടി ചില പ്രത്യേക ഭക്ഷണരീതികൾ നിങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രധാനമായും ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ഓമേഘ ത്രി ഫാറ്റി ആസിഡുകളും ഈ കാര്യത്തിൽ പ്രധാനം തന്നെയാണ്. വിറ്റാമിൻ ഡി ഇന്ന് പലരുടെയും ശരീരത്തിൽ വളരെ കുറവാണ് എന്നത്.
ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണമാകുന്നു. കാരണം ഇന്ന് സൂര്യപ്രകാശം ശരീരത്തിലേക്ക് പറ്റുന്നത് വലിയ പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന ആളുകളാണ് അധികവും. അതുകൊണ്ടുതന്നെ ദിവസവും ഒരു 10 മിനിറ്റ് എങ്കിലും സൂര്യപ്രകാശം ശരീരത്തിലേക്ക് ഏൽക്കുന്ന രീതിയിൽ ഒന്ന് പുറത്തേക്ക് ഇറങ്ങുക. തൈറോയ്ഡ് പോലുള്ള ചില ഹോർമോൺ രോഗങ്ങളുടെ ഭാഗമായി മുടികൊഴിച്ചിൽ ഉണ്ടാകാം. ഈ പ്രശ്നങ്ങളെ പരിഹരിചാൽ നിങ്ങളുടെ മുടികൊഴിച്ചിലും മാറിക്കിട്ടും. ദിവസവും ധാരാളമായി അളവിൽ വെള്ളം കുടിക്കാനും ശ്രമിക്കുക.