ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കോശങ്ങൾ പെട്ടെന്ന് നശിച്ചേക്കും. ഈ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കു.

രാവിലെ ഉണരുന്ന സമയത്താണ് നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അധികവും പ്രകടമായി കാണാറുള്ളത്. പ്രധാനമായും രാവിലെ ഉണർന്ന ഉടനെ എഴുന്നേറ്റ് നടക്കുക എന്നത് ഈ ആമവാതം പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് പ്രയാസമാണ്. കാലുകളിലെ ജോയിന്റുകളിൽ ഒരു സ്റ്റിഫ്‌നെസ്സ് ഉണ്ടാകുന്നതാണ് ഈ സമയത്ത് കാണാറുള്ളത്.

   

ഈ സ്റ്റിഫ്നസു കൊണ്ട് തന്നെ കാലുകൾ രാവിലെ ഉണരുന്ന സമയത്ത് അനക്കാൻ പോലും സാധിക്കാത്ത അവസ്ഥകൾ അനുഭവപ്പെടാം. പ്രധാനമായും ശരീരത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവിൽ ഉണ്ടാകുന്ന കുറവാണ് ഇതിന് കാരണം ആകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ് എങ്കിലും അധികവും സ്ത്രീശരീരത്തിൽ ആണ് ഇത് കാണപ്പെടാറുള്ളത്.

ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്യുക എന്നത് നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ ആവശ്യമാണ്. മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ മൂലവും ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായി അനുഭവപ്പെടാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുക. അനീമിയ പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായി രക്തക്കുറവ് ഉണ്ടാവുകയും .

ഇതുമൂലം ശരീരത്തിന്റെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യാം. കാൽസ്യം വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്താം. എന്നാൽ ഈ ഘടകങ്ങളെ വലിച്ചെടുക്കാനുള്ള ശേഷി ഉണ്ടാകണമെങ്കിൽ വിറ്റാമിൻ ഡി യും ധാരാളമായി അളവിൽ ആവശ്യമാണ്. ഇത് നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും തന്നെയാണ്. അതുകൊണ്ട് നിത്യവും അല്പസമയമെങ്കിലും വെയിൽ കൊള്ളാനായി കണ്ടെത്തണം. നിങ്ങൾക്ക് സാധിക്കുന്ന സമയം ഏതാണോ ആ സമയത്ത് വെയിൽ കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *