അറിവില്ലായ്മ കൊണ്ട് നമ്മുടെ ഭക്ഷണത്തിൽ നിന്നും പലപ്പോഴും നാം ഒഴിവാക്കുന്ന ഒന്നാണ് ഉലുവ. പലർക്കും ഇതിന്റെ ടേസ്റ്റ് ഇഷ്ടപ്പെടാറില്ല എന്നതാണ് ഇത്തരത്തിൽ ഒഴിവാക്കാനുള്ള പ്രധാന കാരണം. നിങ്ങളുടെ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഞെട്ടിപ്പോകും. കാരണം വലിപ്പത്തിൽ വളരെ ചെറുത് എങ്കിലും ഇത് ഉണ്ടാക്കുന്ന ഫലങ്ങൾ എന്ത് വളരെ വലുതാണ്..
ആരോഗ്യ സംബന്ധമായി ഒരുപാട് പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ് ഈ ചെറിയ ഒരു വസ്തു ഉണ്ട്. പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉലുവ ഉൾപ്പെടുത്തുകയാണ് എങ്കിൽ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയ അളവിൽ പരിഹാരമാകും. ദഹന ബുദ്ധിമുട്ടുകൾക്ക് ഇത് നല്ല ഒരു പരിഹാരമാണ്. കാരണം ഇതിനകത്ത് ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ.
ഭക്ഷണം പെട്ടെന്ന് ദഹിപ്പിക്കാൻ ഈ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും. ജോയിന്റ് വേദനയും സന്ധിവാതം ആമവാതം പോലുള്ള അവസ്ഥകളെയും ചെറിയ അളവിലെങ്കിലും നിയന്ത്രിക്കാൻ ഉലുവ ദിവസവും നിങ്ങൾ കഴിക്കുന്നത് സഹായകമാകും. പിസിഒഡി തൈറോഡ് സംബന്ധമായ ഹോർമോൺ ബുദ്ധിമുട്ടുകളുള്ള ആളുകൾക്ക് ധാരാളമായി ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്താം.
ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പും ശരീരഭാരവും ഇല്ലാതാക്കാനും ദിവസവും നിങ്ങൾക്ക് ഉലുവ കഴിക്കാം. തലേദിവസം കഴുകി വെള്ളത്തിൽ കുതിർത്തു വെച്ച ഉലുവയും അതിന്റെ വെള്ളവും ചേർത്ത് രാവിലെ അല്പം ഒന്ന് ചൂടാക്കി കഴിക്കുകയാണ് എങ്കിൽ ശരീര ഭാരം കുറയാൻ ഇതിലും നല്ല മരുന്നില്ല എന്ന് തന്നെ പറയാം. ആർത്തവ സംബന്ധമായി ഉണ്ടാകുന്ന വയറുവേദന കുറയ്ക്കാനും ഉലുവ കഴിക്കുന്നത് സഹായകമാണ്.