പ്രായം വർദ്ധിക്കുന്നോറും ചർമ്മത്തിൽ കോശങ്ങളുടെ വിഭജനം വലിയതോതിൽ കുറഞ്ഞു വരും. ഈ കോശങ്ങളുടെ വിഭജനം ശരിയായി നടക്കാത്തതുകൊണ്ട് തന്നെ ചർമം കൂടുതൽ ചുളിഞ്ഞും പാടുകൾ വന്നും ഇരുണ്ട നിറം വന്നും പ്രായം വർദ്ധിച്ചതുപോലെ തോന്നും. നിങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതലായി നിങ്ങളുടെ മുഖത്ത് പ്രായം അനുഭവപ്പെടും.
ഇത്തരത്തിൽ നിങ്ങളുടെ മുഖത്ത് പ്രായ കൂടുതൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലി ചില പ്രശ്നങ്ങളുണ്ട് എന്നതുതന്നെ വേണം മനസ്സിലാക്കാൻ. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങളും കഴിച്ചു ദിവസവും വ്യായാമം ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം കൂടുതൽ സുദൃഡമാക്കാം. ദിവസവും ധാരാളമായി അളവിൽ തന്നെ വെള്ളം കുടിക്കണം കാരണം ശരീരത്തിലെ ജലാംശം കുറയുന്നത്.
ചർമ്മത്തിൽ ഇത്തരത്തിൽ ചുളിവുകൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. അതുപോലെതന്നെ ബീറ്റ് റൂട്ട് ക്യാരറ്റ് ആപ്പിൽ എന്നിവ തുല്യ അളവിൽ എടുത്ത് ജ്യൂസ് അടിച്ച് ഇത് അഴിക്കാതെ തന്നെ ദിവസവും രാവിലെ വെറും വയറ്റിൽ രാത്രി ഭക്ഷണത്തിന് മുൻപായോ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിനു മുൻപായി നിങ്ങളുടെ മുഖത്ത് ചില ഫേസ് പാക്കുകളും നാച്ചുറൽ ആയിട്ടുള്ളവ ഉപയോഗിക്കുന്നത്.
ഫലം ചെയ്യും. ഇതിനായി രക്തചന്ദനം അരച്ച് ഇതിലേക്ക് അല്പം ഗ്ലിസറിനും ഒന്നോ രണ്ടോ വിറ്റാമിൻ ഈ ഗുളികയും ചേർത്ത് തേക്കുന്നത് ഫലപ്രദമാണ്. അവക്കാഡോ ഫ്രൂട്ടിലേക്ക് അല്പം കറ്റാർവാഴ ജെല്ലും വിറ്റമിൻ ഇ യും ചേർത്ത് മുഖത്ത് പ്രയോഗിക്കുന്നതും ഫലം ചെയ്യും. തൈരിലേക്ക് അല്പം ചെറുനാരങ്ങാനീരും ഓട്സ് പൊടിച്ചതും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് അല്പം കറ്റാർവാഴ ജെല്ലും കൂടി ചേർത്ത് മുഖത്ത് പ്രയോഗിക്കാം.