രാത്രിയായാൽ വീടിനകത്ത് തട്ടും മുട്ടും കേൾക്കാറുണ്ട്. നമ്മൾ ഉറങ്ങിക്കഴിയുമ്പോഴാണ് എലികൾ അവരുടെ ജോലി തുടങ്ങുന്നത്. മിക്കപ്പോഴും രാത്രി സമയങ്ങളിൽ എലികൾ നാം അറിയാതെ തന്നെ പമ്മി വന്ന് നമ്മുടെ വീടിനകത്തുള്ള പല വസ്തുക്കളും കടിച്ചു നശിപ്പിച്ചിട്ട് പോകും. ഇത്തരത്തിൽ എലി ശല്യം വല്ലാതെ കൂടിവരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ മാർഗം പരീക്ഷിച്ചു നോക്കാം.
ഒരു രൂപ പോലും പണച്ചിലവില്ലാതെ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗമാണ് ഇത്. പരീക്ഷിച്ചു നോക്കിയാൽ നിങ്ങൾ ഇനി ഒരിക്കലും എലി ശല്യം കൊണ്ട് ബുദ്ധിമുട്ടില്ല. നിങ്ങളുടെ വീട്ടിലേക്ക് എലിവരുന്ന ഭാഗങ്ങൾ ഏതൊക്കെയാണ് എന്ന് ഒന്ന് തിരിച്ചറിഞ്ഞിരുന്നാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഈ പ്രശ്നം ഇല്ലാതാക്കാം. ഇതിനായി ആവശ്യമായി ഉള്ളത് എരിക്കിന്റെ ഇലയാണ്.
ആർക്കും വേണ്ടാതെ വഴിയോരത്ത് ഈ എരിക്ക് ചെടി നിൽക്കുന്നത് കാണാം. ഇതിന്റെ ഇത്തരത്തിലുള്ള ഗുണങ്ങൾ അറിഞ്ഞാൽ ഒരു ഇല പോലും ഇല്ലാതെ എല്ലാവരും പറിച്ചു കൊണ്ടുപോകും. ഇനി നിങ്ങളുടെ വീടിന്റെ പരിസരത്ത് ഏത് ഭാഗത്ത് കൂടിയാണ് വരുന്നത് എന്ന് മനസ്സിലാക്കിയിരുന്നാൽ ആ ഭാഗത്ത് എരിക്കിന്റെ ഇല ഒന്നോ രണ്ടോ എടുത്ത് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക.
ഒരു രൂക്ഷ ഗന്ധമാണ് ഈ ഇലയ്ക്ക് ഉള്ളത് എന്നതുകൊണ്ടുതന്നെ ഇനി പിന്നീട് ഈ മണം വന്ന ഭാഗത്തേക്ക് തിരിച്ച് വരിക പോലുമില്ല. ദിവസവും പുതിയ ഇലകൾ മുറിച്ചിടാൻ മറന്നു പോകരുത്. വാടുംതോറും ഇതിന്റെ മണം നഷ്ടപ്പെടും എന്നതുകൊണ്ടുതന്നെ എലി അങ്ങോട്ട് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.