പല രീതിയിലുള്ള ഉപ്പുകളും ഇന്ന് പ്രചാരത്തിലുണ്ട്. കല്ലുപ്പ് പൊടിയുപ്പ് ഇന്ദുപ്പ് എന്നിങ്ങനെ പല രീതിയിലാണ് ഇവ. എത്രയൊക്കെ ഉണ്ട് എങ്കിലും കല്ലുപ്പിനോളം ഗുണം നൽകുന്ന മറ്റൊന്നുമില്ല എന്ന് തന്നെ മനസ്സിലാക്കാം. ആരോഗ്യകരമായ ഒരു ജീവിതശൈലിയിൽ പൊടിയുപ്പ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം നൽകുന്നത് കല്ലുപ്പാണ്. ആരോഗ്യകരമായ ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ പരിഹരിക്കാനും കല്ലുപ്പ്.
ചിലപ്പോഴൊക്കെ സഹായകമാണ്. സന്ധിവേദന, തേയ്മാനം, നടക്കുമ്പോൾ ശരീരത്തിന്റെ പല ഭാഗത്തും വേദനയുണ്ടാവുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിന് ഉപ്പ് കിഴി വയ്ക്കാം. ഇതിനായി അല്പം കല്ലുപ്പ് എടുത്ത് ഒരു മൺചട്ടിയിൽ ഇട്ട് നല്ലപോലെ ചൂടാക്കിയെടുത്ത ശേഷം നേരത്തെ ഒരു കോട്ടൺ തുണിയിൽ കിഴി പോലെ കെട്ടിയെടുത്ത് വേദനയുള്ള ഭാഗത്ത് ചൂട് വെച്ച് കൊടുക്കാം.
കടുത്ത വേദനയാണ് എങ്കിൽ കർപ്പുരാതി തൈലവും മുറിവെണ്ണയും ചേർത്ത് യോജിപ്പിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയിട്ട ശേഷം 5 മിനിറ്റ് ഈ ഉപ്പുകിഴി വെച്ചു കൊടുക്കാം. വേദന പമ്പ കടക്കും. മുരിങ്ങയിലയും കല്ലുപ്പും ചേർത്ത് അരച്ചെടുത്ത് വേദനയുള്ള ഭാഗത്ത് കെട്ടിവയ്ക്കുകയാണ് എങ്കിലും ഇത് പരിഹാരമായി മാറും. കല്ലുപ്പിലേക്ക് ആൽബം ആപ്പിൾ സിഡാർ വിനിഗർ ചേർത്ത് യോജിപ്പിച്ച് എടുത്ത് ഒരു നല്ല കോട്ടനിൽ .
ഇത് കട്ടിയിൽ വെച്ചുകൊടുത്തു വേദനയുള്ള ഭാഗത്ത് കെട്ടിവയ്ക്കാം. ചേന ചേമ്പ് പോലുള്ളവ വൃത്തിയാക്കി എടുക്കുമ്പോൾ ചിലർക്കെങ്കിലും കയ്യിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് ഈ ചൊറിച്ചിൽ ഇല്ലാതാക്കാനും കല്ലുപ്പ് അരച്ച് കൈകളിൽ പുരട്ടി കൊടുക്കുന്നത് സഹായിക്കും. അല്പം കല്ലുപ്പും മഞ്ഞളും ചേർത്ത് ലയിപ്പിച്ച് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇളക്കി ദിവസവും വായിൽ കൊള്ളുന്നത് വായനാറ്റം അകറ്റാനും മൗത്ത് അൾസർ ഇല്ലാതാക്കാനും സഹായിക്കും.