കാലുകൾക്ക് ഒരുപാട് റസ്റ്റ് ഇല്ലാതെ ജോലി വരുന്നത് ഭാഗമായി പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് വെരിക്കോസ്. എന്നാൽ ഈ വെരിക്കോസ് വെയിൻ നിങ്ങളുടെ കാലുകളിൽ മാത്രമാണ് എങ്കിൽ ഇതിനെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ ആകും. വെരിക്കോസ് കാലുകളിൽ മാത്രം വരുന്ന ഒരു അസുഖമല്ല ഇത് ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാം.
എന്നാൽ മിക്കവാറും കാലുകൾക്ക് സ്ട്രെയിൻ കൂടുന്നത് കൊണ്ട് തന്നെ കാലുകളിൽ കാണപ്പെടുന്നു എന്നതാണ് വാസ്തവം. നിങ്ങളും ഇത്തരത്തിൽ വെരിക്കോസ് പ്രശ്നങ്ങളുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനോടൊപ്പം മറ്റൊരു രോഗങ്ങൾ കൂടി ഉണ്ടോ എന്നത് ഉറപ്പുവരുത്തണം. കാരണം പ്രമേഹം എന്ന രോഗം ഈ വെരിക്കോസിനോടൊപ്പം ഉണ്ട് എങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും.
അതുകൊണ്ടുതന്നെ നിങ്ങൾക്ക് പ്രമേഹം ഉണ്ട് എങ്കിൽ വെരിക്കോസ് പ്രശ്നങ്ങൾ കൂടി ഉണ്ടാകുമ്പോൾ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ വേണ്ട ചികിത്സകൾ നേടണം. ചിലർക്ക് ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് പുറത്തേക്ക് അമിതമായി തടിച്ചുവന്ന് ചൊറിഞ്ഞു പൊട്ടുന്ന രീതിയിലേക്ക് പോലുമായി തീരാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ ഭക്ഷണത്തിൽ ധാരാളം ആയി.
നേന്ത്രപ്പഴം ഉലുവ ബ്രോക്കോളി എന്നിവ ഉൾപ്പെടുത്താം. മാത്രമല്ല രാത്രിയിൽ എല്ലാ ജോലികളും കഴിഞ്ഞ് കിടക്കുന്നതിനും മുൻപായി കാലുകൾ പൂർണമായി ചുമരിൽ ചാരി 90 ഡിഗ്രിയിൽ ഉയർത്തിനിർത്താം. ഇങ്ങനെ ഒരു 10 മിനിറ്റ് കാലുകൾ അവിടെ റസ്റ്റ് ചെയ്ത ശേഷം മടക്കാതെ തന്നെ താഴേക്ക് കൊണ്ടുവരാം.ദിവസവും ഇങ്ങനെ അല്പസമയം ചെയ്താൽ തന്നെ വെരിക്കോസിന്റെ ബുദ്ധിമുട്ടുകൾക്ക് ശമനം ഉണ്ടാകും.