ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടികളും മരങ്ങളും പഴങ്ങളും പൂക്കളും നമുക്ക് ചുറ്റും തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇംഗ്ലീഷ് മരുന്നുകൾ വാങ്ങി വെള്ളം ഒഴിച്ച് വിഴുങ്ങുന്ന രീതിയാണ് നമുക്ക് ഉള്ളത്. ഇത്തരം രീദികളും ഇന്നത്തെ ആരോഗ്യപ്രശ്നങ്ങളും വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുന്നത്.
ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന വേദനകളും തരിപ്പ് കഴപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നല്ല മരുന്ന് ഉണ്ട്. ഇത് തയ്യാറാക്കുക എന്നത് അത്ര പ്രയാസകരമായ കാര്യമല്ല എന്നിരുന്നാലും ചില കാര്യങ്ങൾ ഇതിനെക്കുറിച്ച് നമുക്ക് അറിവ് ഉണ്ടാകണം. പറമ്പിലും റോഡ് അരികിലും കാണുന്ന എരിക്ക് എന്ന ചെടിയെ കുറിച്ചാണ് പറയുന്നത്.
സന്ധിവേദന ആമവാതം പോലുള്ള വേദനകളും ശരീരത്തിന്റെ ഏതുതരത്തിലുള്ള വേദനകളും മാറ്റാൻ എരിക്കിന്റെ ഇലയ്ക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്താണോ ഏത് സന്ധിയുടെ ഭാഗത്താണോ വേദനിക്കുന്നത് എങ്കിൽ ആ ഭാഗത്ത് എരിക്കിന്റെ ഇലയും ഇന്ദുപ്പും ചേർത്ത് വെള്ളം ചേർക്കാതെ പേസ്റ്റ് രൂപമാക്കി പുരട്ടി വെക്കുക.
ഇത് നന്നായി ഉണങ്ങി കഴിഞ്ഞാൽ എരിക്കില തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗത്ത് ചൂട് പിടിക്കാം. മാത്രമല്ല എനിക്കിന്റെ ഇല ചൂടാക്കിയ എട്ടുകാലിയുടെ മുകളിൽ കാല് കൊട്ടൻ ചുക്കതിയോ , ധന്വന്തരമോ പുരട്ടിയ ശേഷം വെച്ചുകൊടുക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും. എരിക്കിന്റെ പൂക്കൾ ഉണക്കി പൊടിച്ച ശേഷം ഇതിലേക്ക് ഒരു നുള്ള് ഇന്ദുപ്പും ചേർത്ത് ദിവസവും ഏതെങ്കിലും ഒരു സമയത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും മൂലക്കുരു പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്.