നിങ്ങളുടെ കരൾ പ്രശ്നത്തിലാണോ, എങ്കിൽ മരുന്നല്ല വേണ്ടത്.

കരൾ രോഗമുള്ള ആളുകളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നു. ഒരു മനുഷ്യന് ശരീരം രൂപം പ്രാപിക്കുന്ന സമയത്ത് ആദ്യമേ ഉണ്ടാകുന്ന ഒരു അവയവമാണ് കരൾ. ഒരു മനുഷ്യന്റെ അവസാനകാലം വരെയും ചരടിൽ ആരോഗ്യപ്രദമായി നിലനിൽക്കേണ്ട ഒന്നു കൂടിയാണ് ഇത്. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതരീതിയിൽ ക്രമക്കേടുകൾ കൊണ്ട് തന്നെ രോഗം ബാധിച്ച കരൾ കൂടുതൽ രോഗാവസ്ഥയിലേക്ക് എത്തുന്നു. നിങ്ങൾക്കും കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നത് മനസ്സിലാക്കുന്നത് ഒരു ബ്ലഡ് ടെസ്റ്റിലൂടെ അല്ല. രക്ത പരിശോധന നടത്തിയാൽ എന്നും കരളിന് രോഗമുണ്ടോ എന്നത് ഉറപ്പിക്കാനാകില്ല.

   

നിങ്ങൾക്ക് കരൾ രോഗാവസ്ഥയിലാണ് എന്ന് തിരിച്ചറിയാൻ ഒരു അൾട്രാസൗണ്ട് സ്കാനിങ് തന്നെ ആവശ്യമായി വരും. ഇന്ന് കരൾ സംബന്ധമായ പ്രശ്നങ്ങൾ മൂലം തന്നെ ഫാറ്റി ലിവർ എന്ന അവസ്ഥയും ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും ആണ് ഇത്തരത്തിൽ കരളിനെ കൂടുതൽ രോഗാവസ്ഥയിലേക്ക് എത്തിക്കുന്നത്. നിങ്ങൾക്കും നിങ്ങളുടെ കരളിനെ സംരക്ഷിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലി ആരോഗ്യകരമായി മാറണം.

ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താൻ വിട്ടുപോകരുത്. കൊഴുപ്പ് അമിതമായ അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ എന്ന അവസ്ഥ. ഈ കൊഴുപ്പ് കരളിനെ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇത് ഫാറ്റിലി അവസ്ഥയായി മാറുന്നത്. എന്നാൽ കൊഴുപ്പ് മാത്രമല്ല അമിതമായ അളവിൽ ശരീരത്തിലേക്ക് എത്തുന്ന മധുരവും ഒരുതരത്തിൽ ഫാറ്റി ലിവറിന് കാരണമാകുന്നു. അമിതമായി മധുരം ശരീരത്തിലേക്ക് എത്തുമ്പോൾ ഇത് കൊഴുപ്പായി രൂപമാറ്റം സംഭവിച്ച് കരളിൽ അടഞ്ഞുകൂടുന്നു.

അതുകൊണ്ട് ഫാറ്റി ലിവർ എന്ന അവസ്ഥയെ ഭയക്കുന്നവരാണ് എങ്കിൽ ഒരിക്കലും നിങ്ങളുടെ ഭക്ഷണത്തിൽ മധുരം ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. അമിതമായി ഏതു ഭക്ഷണവും ശരീരത്തിലേക്ക് നൽക്കുന്നത് അനാരോഗ്യകരമാണ്. അത് മധുരമ കൊഴുപ്പ് ചോറ് ചായ എന്തും ആയിക്കൊള്ളട്ടെ. ഏതു ഭക്ഷണവും ചെറിയ ഒരു അളവിൽ രുചി നോക്കാനായി കഴിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ ഇത് വീണ്ടും വീണ്ടും നിങ്ങൾക്ക് വേണമെന്ന് ആഗ്രഹമുണ്ടാകുന്നത് തന്നെ രോഗത്തിന് ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *