തൊട്ടാൽ തൊട്ടിടം വെളുക്കും അത്ര ഫലമുള്ള ഒരു നല്ല ഫേസ് പാക്ക്.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് പലപ്പോഴും ആളുകളുടെ ഒരു വീക്ക്നെസ്സ് ആയി മാറിയിരിക്കുന്നു. ചർമ്മത്തിന്റെ പല ഭാഗത്തും ഇരുണ്ട നിറങ്ങളോ ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയെ ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന നല്ല ഒരു ഫേസ് പാക്ക് പരിചയപ്പെടാം.

   

ഇത് ഫെയ്സ് പാക്ക് മാത്രമല്ല ശരീരത്തിൽ ഇവിടെ വേണമെങ്കിലും ഉപയോഗിക്കാം. ശരീരത്തിലെ നല്ല ചർമ്മം നിലനിൽക്കുന്നതിനും ചർമ്മത്തിലെ കേടുപാടുകളും, ഇരുണ്ട നിറവും മാറി കിട്ടുന്നതിനും ഈ പാക്ക് ഉപകാരപ്പെടും. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.

സ്ത്രീകൾക്ക് അവരുടെ ആരോഗ്യത്തെക്കാൾ കൂടുതൽ പ്രധാനപ്പെട്ടത് അവരുടെ സൗന്ദര്യം തന്നെയാണ്. നിങ്ങൾക്ക് ദിവസവും ഈ സ്ക്രബ്ബ് നിങ്ങളുടെ ശരീരത്തിൽ പ്രയോഗിച്ചാൽ തന്നെ വലിയ ഒരു മാറ്റം കാണാനാകും. ഇതിനായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ആണ് പ്രയോഗിക്കുന്നത്. ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ പഞ്ചസാര ചേർത്തു കൊടുക്കാം. ഇവർ നല്ലപോലെ ഇളക്കിയശേഷം ഇതിലേക്ക് ആവശ്യമായ അളവിൽ റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്യാം.

റോസ് വാട്ടർ കൈവശമില്ലാത്തവരാണ് എങ്കിൽ പാലോ തൈരോ തക്കാളി ജ്യൂസ് ഉപയോഗിക്കാം. ശേഷം നിങ്ങൾക്ക് മുഖത്ത് കൈകളിലോ എവിടെ വേണമെങ്കിലും നല്ലപോലെ ഇത് ഉപയോഗിച്ച് നാല് മിനിറ്റ് നേരമെങ്കിലും സ്ക്രബ്ബ് ചെയ്യണം. ഇങ്ങനെ സ്ഥിരമായി ദിവസവും സ്ക്രബ്ബ് ചെയ്താൽ തീർച്ചയായും നിങ്ങളെ ശർമ്മ കൂടുതൽ മനോഹരം ആവുകയും ചർമ്മത്തിലെ ഇരുണ്ട നിറം മാറി കിട്ടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *