ഓരോ ശരീരപ്രകൃതിയുള്ളവർക്കും അവരുടെ ചർമ്മത്തിന്റെ പ്രത്യേകതയും വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച് ഓയിലി സ്കിൻ, ഡ്രൈ സ്കിൻ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചർമങ്ങളാണ് ഉള്ളത് ചിലർക്ക് ഇത് രണ്ടിന്റെയും കോമ്പിനേഷൻ ആയുള്ള ചർമ്മവും ഉണ്ടാകാം. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ പ്രത്യേകത അനുസരിച്ച് നിങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന രോഗങ്ങളും വ്യത്യാസപ്പെടും.
ഒരു വ്യക്തിക്ക് അയാളുടെ ജന്മനാ തന്നെ ലഭിക്കുന്ന ഒരു പ്രത്യേകതയാണ് ചർമ്മത്തിന്റെ സവിശേഷത. ചർമം കൂടുതൽ ഓയിലി ആകുന്നത് ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്. എല്ലാ ആളുകളുടെയും ചർമ്മത്തിൽ നിലനിൽക്കുന്ന സെബം എന്ന ദ്രവമാണ് ഈ ഓയിലി സ്കിന്ന് ഡ്രൈ സ്കിന്ന് എന്നിവ തീരുമാനിക്കുന്നത്.
എന്നാൽ പ്രായം കൂടുന്തോറും ആളുകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോൺ വ്യതിയാനത്തിന്റെ ഭാഗമായി ഈ സേബളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ഇത് ഡ്രൈ സ്കിന്നിൽ നിന്നും ഓയിൽ സ്കിന്നിലേക്കും അല്ലെങ്കിൽ മിക്കവാറും ആളുകൾക്കെല്ലാം തന്നെ ഒരു കോമ്പിനേഷൻ സ്കിൻ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചർമം എപ്പോഴും ആരോഗ്യകരമായ സംരക്ഷിക്കുക എന്ന കാര്യത്തിൽ നാം എല്ലാവരും തന്നെ ശ്രദ്ധ കൊടുക്കണം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ചർമ്മത്തിൽ നല്ല രീതിയിൽ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക.
എവിടെയെങ്കിലും യാത്ര പോയി വന്നു 10 മിനിറ്റിനുള്ളിൽ തന്നെ ശരീരം കുളിച്ച് ശുദ്ധമാക്കിയിരിക്കണം. എപ്പോഴും പുളിക്ക് ശേഷം മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക. യാത്ര പോകാൻ പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ചർമ്മത്തിൽ സൺ സ്ക്രീനുകളും ശീലമാക്കാം. ഇങ്ങനെ രാത്രിയിലും പകലും നിങ്ങളെ ചർമ്മത്തിന് നൽകുന്ന സംരക്ഷണമാണ് നിങ്ങളെ ചർമം കൂടുതൽ സൗന്ദര്യത്തോടുകൂടിയും ആരോഗ്യത്തോടുകൂടിയും നിലനിൽക്കാൻ സഹായിക്കുന്നത്.