ആളുകൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പാരമ്പര്യമായി അച്ഛനും അമ്മയ്ക്കും മുടി കുറവുള്ള ആളുകളാണ് എങ്കിൽ പ്രായം കൂടി വരുംതോറും മുടികൊഴിചിൽ എന്നത് വർദ്ധിച്ചു വരുന്നത് കാണാനാകും. പ്രായം കൂടുന്നതും മുടികൊഴിച്ചിലിന് ഒരു കാരണം തന്നെയാണ്. ശരീരത്തിലെ പല മിനറൽസിന്റെയും വിറ്റാമിനുകളുടെയും കുറവ് സംഭവിക്കുന്നതും മുടികൊഴിച്ചിലിന് ഇടയാക്കും. പ്രത്യേകിച്ചും വിറ്റമിൻ ഡി യുടെ കുറവ് വലിയ തോതിൽ മുടി കൊഴിച്ചിലിന് കാരണമാകും.
നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വ്യതിയാനങ്ങളും ഹോർമോൺ വ്യത്യാസങ്ങളും മനസ്സിലാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഹോർമോണിൽ വരുന്ന വ്യതിയാനം മുടികൊഴിച്ചിലിന് ഒരു വലിയ കാരണമാണ്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായും, പിസിഒഡി സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായി മുടികൊഴിച്ചിൽ വലിയതോതിൽ കാണാറുണ്ട്. നിങ്ങൾക്ക് ഇത്തരത്തിൽ 200ൽ കൂടുതലായ മുടികൾ കൊഴിയുന്നു .
എങ്കിൽ ആണ് ഇതിനെ മുടി കൊഴിച്ചിൽ എന്ന് പറയാൻ സാധിക്കുന്നത്. ഷാമ്പു ഉപയോഗിച്ച് തല കുളിക്കുന്നവരാണ് എങ്കിൽ എപ്പോഴും ഇത് വെള്ളത്തിൽ കലക്കി മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. പരമാവധിയും ഷാമ്പുവിനെ പകരമായി നാച്ചുറൽ താളികൾ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഇതിനായി ചെമ്പരത്തി പൂക്കളും ചെമ്പരത്തിയുടെ ഇലകളും ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം. തലേദിവസം വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ച് പേസ്റ്റ് ആക്കി തലയിൽ പുരട്ടി കുളിക്കുന്നതും നല്ലതാണ്.
ഉലുവ കുതിർത്ത വെള്ളം അന്ന് ചൂടാക്കി തലയിൽ പുരട്ടി കുളിക്കുന്നത് കൂടുതൽ ഗുണം നൽകും. നിങ്ങൾക്കും മുടികൊഴിച്ചിൽ വളരെ വലിയ തോതിൽ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ജലാംശത്തിന്റെ കുറവുകൊണ്ടാകാനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ട് നിർബന്ധമായി ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക.