പ്രായം കൂടുന്തോറും മുഖത്ത് ചുളിവകൾ ഉണ്ടാകുന്ന സാധാരണമാണ്. എന്നാൽ ചെറുപ്പമാളുകളിൽ പോലും ഇന്ന് മുഖത്ത് ചുളിവുകളും കുരുക്കളും കറുത്ത പാടുകളും ഉണ്ടാകുന്നു. ഇത് അവരുടെ കോൺഫിഡൻസ് പോലും നഷ്ടപ്പെടാൻ കാരണമാകുന്നു. അസാധാരണമായി മുഖത്തുണ്ടാകുന്ന ചുളിവുകൾക്കും പാടുകൾക്കും കാരണമാകുന്നത് ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളുടെയും കോശങ്ങളുടെ വികണത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളുമാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിൽ പ്രായം കൂടുതൽ അനുഭവപ്പെടുന്നത് സാധാരണയായി കാണപ്പെടുന്നു. നിങ്ങളുടെ മുഖത്തും ഇത്തരത്തിലുള്ള പാടുകളും ചുളിവുകളും ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു നല്ല ഡോക്ടറുടെ സഹായത്തോടെ ഉണ്ടാകുന്ന ക്രമക്കേടുകൾ വിലയിരുത്തുക. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ മുഖത്ത് ചെയ്തു നോക്കാവുന്ന ചില ഹോം റെമഡികളും പരിചയപ്പെടാം. ഈ ഹോം റെമഡികൾ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകുന്നില്ല.
മറിച്ച് മുഖത്തുള്ള കുരുക്കൾ പോകുന്നതിനും ചുളിവുകൾ മാറുന്നതിനും ചർമം കൂടുതൽ ഹെൽത്തി ആകുന്നതും സഹായിക്കും. ഇതിനായി അല്പം രക്തശന്ദനത്തിന്റെ പൊടിയിലേക്ക് ഒരു ടീസ്പൂൺ ഡിസൈനും ഒരു വിറ്റാമിൻ ഈ ഓയിലും ചേർത്ത് പേസ്റ്റ് രൂപമാക്കി മുഖത്ത് സ്ഥിരമായി രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി തേച്ചു പിടിപ്പിക്കാം.
രക്തചന്ദനത്തിന്റെ മരക്കഷണം ലഭിക്കുകയാണെങ്കിൽ ഇത് ഉരച്ച് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. ഒരു കപ്പ് തൈരിലേക്ക് അല്പം ഓട്സ് പൊടിച്ചതും വിറ്റമിൻ ഈ ഓയിലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുത്ത ശേഷം മുഖത്ത് പുരട്ടുന്നതും ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ സഹായിക്കും. മുഖത്തെ ഗ്ലിസറിൻ വെറുതെ ഉപയോഗിക്കുന്നതും ഒരുപാട് ഗുണം ചെയ്യും.