പലപ്പോഴും തലമുടി വെളുക്കുന്നതിന് കറുപ്പിക്കാനുള്ള പ്രതിവിധിയായി മാർക്കറ്റിൽ നിന്നും മേടിക്കുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഹെയർ ഡൈകൾ മിക്കവാറും ആളുകൾക്കെല്ലാം തന്നെ പലതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രധാനമായും ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും ചുവന്ന നിറത്തിലുള്ള തടിപ്പുകളും ഇതിന്റെ ഭാഗമായി കാണാറുണ്ട്.
ചില ആളുകൾക്ക് തലമുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയും ഇതിന്റെ ആഫ്റ്റർ എഫക്ട് ആയി കാണാം. നിങ്ങൾക്കും ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ തീർച്ചയായും ഇനി മാർക്കറ്റിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കാതിരിക്കുക. പകരം നിങ്ങളുടെ വീട്ടിൽ നിങ്ങൾ തന്നെ തയ്യാറാക്കി എടുക്കുന്ന നല്ല നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കാം.
ഈ ഹെയർ ഡൈ തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായി വരുന്നത് പനികൂർക്ക ഇലയാണ്. ഈ പനിക്കൂർക്കയുടെ ഇല ഒരു മിക്സി ജാറിലോ മറ്റോ ഇട്ട് ചതച്ച് നീര് പിഴിഞ്ഞ് എടുക്കുക. പനിക്കൂകയുടെ നീര് ഒരു പാത്രത്തിൽ മാറ്റിവയ്ക്കാം. ഒരു ഇരുമ്പ് ചട്ടിയിൽ ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടിയും ഒരു ടീസ്പൂൺ ഹെന്ന പൗഡർ ചേർത്ത് നല്ലപോലെ ഡ്രൈ ആക്കി ഇരുണ്ട നിറം ആകുന്നത് വരെ വറുത്തെടുക്കാം.
ശേഷം ഇതിലേക്ക് പനിക്കൂർക്ക നീര് ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഒരു രാത്രി മുഴുവൻ ഇത് ആ ഇരുമ്പ് പാത്രത്തിൽ തന്നെ മൂടി വയ്ക്കുക. പിറ്റേദിവസം നിങ്ങൾക്ക് പനിക്കൂർക്കയുടെ നീര് ചേർത്ത് ഒരു പേസ്റ്റ് പരിവമാക്കി ഇത് നിങ്ങളുടെ തലയിൽ പ്രയോഗിക്കാം. തീർച്ചയായും നിങ്ങളുടെ മുറി കറുപ്പിക്കാനുള്ള നല്ല ഒരു മാർഗ്ഗമായി ഇത് തെരഞ്ഞെടുക്കാം.