വിട്ടുമാറാത്ത താരൻ നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ. താരൻ പ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരം.

ഒരുപാട് ആളുകൾ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ പ്രശ്നം. താരന്റെ ബുദ്ധിമുട്ട് വലിയ തോതിലേക്ക് വർധിക്കുമ്പോൾ ഇത് തലയിൽ നിന്നും മുഖത്തേക്ക് പുരികത്തിലേക്ക് പുരുഷന്മാർക്ക് മീശയിലേക്കും പോലും ഇറങ്ങുന്ന കാണാറുണ്ട്. ഇത്തരത്തിലുള്ള താരൻ പ്രശ്നങ്ങളിൽ നിങ്ങൾക്ക് വീട്ടിൽ നിന്നും തന്നെ പരിഹരിക്കാൻ ആകും. പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ബ്യൂട്ടിപാർലറുകളിലും മറ്റും പോയി താരൻ ട്രീറ്റ്മെന്റ് ചെയ്യുന്നത്.

   

ഒരുപാട് പണം ചെലവാക്കി ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്താലും വളരെ കാലമൊന്നും ഇത് നീണ്ടു നിൽക്കില്ല. കുറച്ചുനാളുകൾ കഴിയുമ്പോഴേക്കും വീണ്ടും ഇതേ പ്രശ്നങ്ങൾ കൂടുതൽ തീവ്രതയോടെ തിരിച്ചുവരും. നിങ്ങൾക്കും ഇത്തരത്തിൽ താരൻ പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ തീർച്ചയായും നിങ്ങൾ പരിഹരിക്കേണ്ടത് നിങ്ങളുടെ തലയിലെ താരനല്ല. ഇവരുടെ വയറിന് അകത്തുള്ള ദഹനപ്രക്രിയയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതാണ്.

ദഹനം കൃത്യമായി നടക്കാതെ വരുന്നതുകൊണ്ട് തന്നെയാണ് മിക്കവാറും ശരീരത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ താരൻ ഒരു വലിയ അലർജിയാണ്. അതുകൊണ്ടുതന്നെ തലയിലും മുഖത്തിലും മീശയിലും വരുന്ന താരൻ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളുടെ ജീവിതശൈലി വളരെ കൃത്യമായി തന്നെ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റണം.

നല്ല പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ദഹനം കൃത്യമായ രീതിയിലേക്ക് വരുത്തണം. ഇതിനായി തൈര്, മോര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ ശീലമാക്കാം. ശർക്കരയും കറ്റാർവാഴയും ചേർത്ത് ഉണ്ടാക്കുന്ന നല്ല ഒരുക്കും താരൻ പ്രശ്നങ്ങൾക്കും വയറ്റിലെ ദഹനപ്രക്രിയയും ഉപകാരപ്രദമാണ്. ഇവ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെ ഉണ്ടാക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *