എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെ, ശരീരത്തിന് ഒരു എനർജിയും അനുഭവപ്പെടുന്നില്ലെ

ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുംതോറും പലതരത്തിലുള്ള ഫങ്കൽ ബാക്ടീരിയ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ആന്തരിക അവയവങ്ങളെയും ശരീരത്തിന്റെ മൊത്തം താപനിലയും ഈ ഇമ്മ്യൂണിറ്റി പവർ കുറയുന്നത് കൊണ്ട് വ്യത്യാസപ്പെടും. ഇമ്മ്യൂണിറ്റി പവർ കുറയുന്നതിനനുസരിച്ച് അകത്തേക്ക് ബാക്ടീരിയകളും ഫംഗസുകളും രോഗമായി ബാധിക്കാനുള്ള സാധ്യത വർദ്ധിക്കും.

   

രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ശരിയായി ഉറങ്ങാൻ സാധിക്കാതെ വരുന്നത് രാവിലെ കൂടുതൽ എനർജിയോട് കൂടി എഴുന്നേൽക്കാൻ പറ്റാതെ വരുന്നത് ഇത്തരത്തിൽ ഇമ്മ്യൂണിറ്റി പവർ കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകാം. മിക്കവാറും ആളുകൾക്കെല്ലാം ശരീരത്തിൽ ശ്വാസകോശ സംബന്ധമായ അലർജികളും ചർമ്മ സംബന്ധമായ അലർജികളുമാണ് ഈ ഇമ്മ്യൂണിറ്റി കുറയുന്ന സമയത്ത് പെട്ടെന്ന് സംഭവിക്കാൻ ഇടയുള്ള അലർജി രോഗങ്ങൾ. ഈ അലർജി രോഗങ്ങൾ നിങ്ങളെ ബാധിക്കുന്ന സമയത്ത് ശ്വാസകോശത്തിൽ പൊടിപടലങ്ങൾ അടഞ്ഞുകൂടാനും.

ശ്വാസ തടസ്സം അനുഭവപ്പെടാനും ഒരുപാട് സാധ്യതകളുണ്ട്. ഇങ്ങനെ ശരീരത്തിൽ കടന്നുകൂടുന്ന പല രോഗാണുക്കളും ഒരുപാട് നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാൻ ഇടയുണ്ട്. വിറ്റാമിൻ സി വിറ്റമിൻ ഡി പോലുള്ളവയുടെ കുറവും ശരീരത്തിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ ഭക്ഷണത്തിലൂടെയും ജീവിതശൈലിയുടെയും ഇത്തരത്തിലുള്ള വിറ്റാമിനുകളുടെ കുറവും ആരോഗ്യശേഷിയും വർധിപ്പിച്ചെടുക്കാൻ നിങ്ങൾ ശ്രമിക്കണം.

ശരീരത്തിന്റെ ആരോഗ്യനില കൃത്യമായി നിലനിന്നാൽ മാത്രമാണ് നിങ്ങൾക്ക് മുൻപോട്ടുള്ള ജീവിതം അത്ര ദുസഹം അല്ലാതെ കഴിഞ്ഞു പോകാൻ ആകും. നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സന്ധി സംബന്ധമായ പ്രശ്നങ്ങളും പലതരത്തിലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ഭക്ഷണത്തിൽ ധാരാളമായി കാൽസ്യം പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്താനായി ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *