ഈ പഴങ്ങൾ കഴിച്ചാൽ നിങ്ങളുടെ ലിവർ ദഹിച്ചു പോകും.

ആരോഗ്യപരമായ ഒരുപാട് രോഗാവസ്ഥകൾ ഇന്നത്തെ ആളുകൾ അനുഭവിക്കുന്നുണ്ട്. പ്രത്യേകമായി ഇന്നത്തെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമുക്ക് വരുന്നതിന് ഇടയാക്കുന്നത്. ഏതെങ്കിലും രോഗങ്ങൾ ബാധിക്കുമ്പോൾ ഏറ്റവും ആദ്യം ഇത് കടന്നുപിടിക്കുന്നത് നിങ്ങളുടെ കരളിനെ തന്നെയാണ്. എന്നാൽ ആദ്യകാലഘട്ടത്തെ പോലെയല്ല ഇന്ന് പലരും ഈ കരൾ രോഗത്തേ കാര്യമായി ശ്രദ്ധിക്കാതെ അവഗണിച്ചു വരുന്നു.

   

അതുകൊണ്ടാണ് മിക്കവാറും അവസ്ഥകളെല്ലാം നമുക്ക് ഉണ്ടാകാനുള്ള കാരണവും. ഒരുപാട് ആളുകൾക്ക് ഇന്ന് മറ്റു പല രോഗങ്ങളുടെ ഭാഗമായി സ്കാനിംഗ് ചെയ്യുന്ന സമയത്ത് ഫാറ്റി ലിവർ എന്ന അവസ്ഥ കണ്ടുവരുന്നു. പ്രധാനമായും ഈ ഫാറ്റി ലിവർ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണ ശീലത്തിൽ നിന്നും തന്നെയാണ്. അമിതമായി നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ എത്തുന്ന കൊഴുപ്പും മധുരവും കാർബോഹൈഡ്രേറ്റുമാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകളിലേക്ക് നമ്മെ തള്ളിവിടുന്നത്.

പ്രധാനമായും നിങ്ങൾ ഒരു ഫാറ്റി ലിവർ ഉള്ള വ്യക്തിയാണ് എങ്കിൽ നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണവും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. അമിതമായി കൊഴുപ്പ് അടങ്ങിയ മാംസാഹാരങ്ങളും ബേക്കറി പദാർത്ഥങ്ങളും പൂർണമായും ഉപേക്ഷിക്കുക തന്നെ വേണം. ഇന്ന് ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും വാങ്ങുന്ന പല ഭക്ഷണങ്ങളിലും ധാരാളമായി കെമിക്കലുകളും ഒപ്പം തന്നെ ശരീരത്തിന് ദോഷകരമായ പല വസ്തുക്കളും അടങ്ങിയിട്ടുണ്ട്.

ഇവ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുകയും ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ ശോഷണത്തിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താനായി ശ്രമിക്കണം. ദിവസവും അരമണിക്കൂർ നേരത്തിന് വ്യായാമവും ശീലമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *