ഉറക്കമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. പലരും രാത്രിയിൽ ശരിയായി ഉറങ്ങാൻ സാധിക്കാത്തതുകൊണ്ട് എഴുന്നേറ്റു നടക്കുന്ന ഒരു ശീലം കാണാം. ഇങ്ങനെ രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ രാവിലെ നിങ്ങൾക്ക് ശരീരത്തിന് എനർജി ഉണ്ടായിരിക്കില്ല. ഒരു കാര്യത്തിലും താല്പര്യമില്ലായ്മയും എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്ന ക്ഷീണം ബാധിച്ച ഒരു ശരീരിക അവസ്ഥ ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തിൽ നിങ്ങളുടെ പകലുകളെ പോലും മോശപ്പെട്ട അവസ്ഥയിലേക്ക് തള്ളി വിടുന്നതിന് രാത്രിയിലെ ഉറക്കം കാരണമാകാം.
നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന ചില രോഗാവസ്ഥകളുടെ ഭാഗമായി ഇത്തരത്തിലുള്ള ഉറക്കക്കുറവ് അനുഭവപ്പെടാം. പ്രത്യേകിച്ചും പാർക്കിൻസൺ രോഗം തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ഭാഗമാണ് ഉറക്കമില്ലായ്മ. ചില രോഗങ്ങളുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളും ഇത്തരത്തിൽ ഉറക്കക്കുറവ് ഉണ്ടാക്കാറുണ്ട്. ക്യാൻസർ രോഗത്തിന്റെ ചില മരുന്നുകൾ, തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുടെ ഭാഗമായി കഴിക്കുന്ന മരുന്നുകൾ.
പാർക്കിംഗ്സൺ രോഗത്തിന്റെ മരുന്നുകൾ, ഡിപ്രഷൻ അവസ്ഥകൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം ഉറക്കമില്ലായ്മ ഉണ്ടാക്കാം. മാനസികമായി ഉണ്ടാകുന്ന സ്ട്രസ്സ്, ഡിപ്രഷൻ പോലുള്ള അവസ്ഥകളും ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. നിങ്ങൾക്കും ശരീരമായി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ നല്ല ഉറക്കം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക. ഇതിനായി രാത്രിയിൽ ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപേ എങ്കിലും ഭക്ഷണം കഴിക്കേണ്ടതാണ്.
ഒരു മണിക്കൂർ മുൻപേ നിങ്ങൾ വെള്ളം കുടിക്കുന്ന പ്രവർത്തി അവസാനിപ്പിക്കണം. മനസ്സിനെ ഒരുപാട് ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ കേൾക്കുകയോ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുക. ഉറങ്ങുന്നതിന് തൊട്ടു മുൻപേയായി ശരീരം ഒന്ന് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ താപനില കുറയ്ക്കാനും പെട്ടെന്ന് ഉറങ്ങാനും സഹായിക്കും.