ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ വർധിക്കുന്ന സമയത്ത് നിങ്ങൾ കൃത്യമായി ഇതിനെ നിയന്ത്രിച്ചില്ല എങ്കിൽ ഈ കൊളസ്ട്രോൾ നിങ്ങളുടെ ജീവനെ തന്നെ അപഹരിക്കാൻ സാധ്യതയുണ്ട്. കൊളസ്ട്രോൾ എന്ന ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒന്നാണ്. കൊളസ്ട്രോളിന് എച്ച്ഡിഎൽ എൽഡിഎൽ ട്രൈ ഗ്ലിസറൈഡ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. എച്ച്ഡിഎൽ എന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആണ്. എന്നാൽ അതേസമയം എൻഡിഎൽ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്നതുമാണ്.
നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ എച്ച്ഡിഎൽ ആണ് വർദ്ധിക്കുന്നത് എങ്കിൽ ഇത് ശരീരത്തിന് ഒരിക്കലും ദോഷം ഉണ്ടാക്കുന്നത് ആകില്ല. എന്നാൽ അതേസമയം എൽഡിഎൽ ആണ് വർദ്ധിക്കുന്നത് എങ്കിൽ നിങ്ങളുടെ ശരീരം കൂടുതൽ രോഗാവസ്ഥകളിലേക്ക് പോകും. കൊളസ്ട്രോൾ എന്നത് ശരിരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഈ കൊളസ്ട്രോളിന് ശരീരം ചീത്തയായി ഉത്പാദിപ്പിക്കാതിരിക്കാൻ വേണ്ടി നിങ്ങളുടെ ഭക്ഷണം നല്ല രീതിയിൽ നിയന്ത്രിക്കുക.
ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയാണ് പ്രത്യേകം ചെയ്യേണ്ടത്. പ്രധാനമായും ഉപ്പ് മധുരം എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പരമാവധിയും കുറയ്ക്കുക. ഇതിനോടൊപ്പം തന്നെ ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കാം.ഭക്ഷണത്തിൽ ധാരാളം ആയി കോളിഫ്ലവർ, ബെറികൾ, അധികം മധുരമില്ലാത്ത പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കാം. കാർബോഹൈഡ്രേറ്റും മധുരവും പൂർണമായും ഒഴിവാക്കാം.
ബേക്കറികളിൽ നിന്നും ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളെ മറക്കുക തന്നെ ചെയ്യാം. ഒരുപാട് കൊഴുപ്പടങ്ങിയ മാംസാഹാരങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനും സാധിക്കും.