മുടിയിഴകൾ കൂടുതൽ കരുത്തോടെ വളരാൻ ഇനി ഒരേയൊരു മാർഗം.

തലമുടി തഴച്ചു വളരുന്നതിന് വേണ്ടി ഒരുപാട് മരുന്നുകളും പ്രയോഗങ്ങളും ചെയ്തു മടുത്തു പോയവരായിരിക്കും നമ്മൾ. പലപ്പോഴും മുടികൊഴിച്ചിൽ എന്നത് നമ്മുടെ പോലും ഒരുപാട് തളർത്തുന്നു. ഇത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റുന്നതിനും മുടി കൂടുതൽ ആരോഗ്യത്തോടെയും നീളത്തിലും വളരുന്നതിന് വേണ്ടിയും പലതരത്തിലുള്ള എണ്ണകളും നിങ്ങൾക്ക് ലഭ്യമാണ്.

   

എന്നാൽ ചില എണ്ണകൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് തലയിൽ അലർജി ഉണ്ടാക്കാം എന്നതുകൊണ്ട് തന്നെ ഏറ്റവും ആരോഗ്യപ്രദമായ എണ്ണകൾ മാത്രം നോക്കി തിരഞ്ഞെടുക്കുക. പല ആളുകൾക്കും ഇത്തരത്തിൽ എണ്ണകൾ ഉപയോഗിക്കുന്നു എങ്കിലും മുടികൊഴിച്ചിൽ മാറാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ട്.

മുടി ധാരാളമായി കൊഴിയുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ മറ്റു ചില മാർഗങ്ങൾ പ്രയോഗിക്കാം. നിങ്ങൾ ഉപയോഗിക്കുന്ന ചീർപ്പ് എപ്പോഴും ഇഴയകലം കൂടുതലുള്ളതായിരിക്കണം. നല്ല കട്ടിയുള്ള ചീപ്പ് ആണ് എങ്കിലും ഇവയുടെ ഓരോ പല്ലുകൾക്ക് ഇടയിലുള്ള ഗ്യാപ്പ് വളരെ കൂടുതലായിരിക്കണം. അതുപോലെതന്നെ തലമുടിക്ക് ഇടയ്ക്കിടെ നല്ല രീതിയിൽ തന്നെ മസാജും ചെയ്തു കൊടുക്കണം. ഇങ്ങനെ മസാജ് ചെയ്യുന്ന സമയത്ത് നഖം ഉപയോഗിച്ച് അല്ല ചെയ്യേണ്ടത്.

വിരലുകളുടെ അഗ്രഭാഗമാണ് ഇതിനുവേണ്ടി പ്രയോഗിക്കുന്നത്. ശേഷം നിങ്ങൾ തലയിൽ പുരട്ടാൻ ഉപയോഗിക്കുന്ന എണ്ണ ഏത് തന്നെയാണെങ്കിലും അത് നാച്ചുറൽ ആയത് ഉപയോഗിക്കുക. ഈ എണ്ണ പുരട്ടി നല്ലപോലെ മസാജ് ചെയ്ത് മുടി അല്പനേരം കെട്ടിവയ്ക്കുക. ഒരുപാട് വലിച്ചുമുറുക്കിയ രീതിയിൽ കെട്ടരുത്. നല്ലപോലെ ലൂസ് ആക്കി മുടി കെട്ടിവയ്ക്കുക. നീരിറക്കം ഉള്ളവരാണ് എങ്കിൽ അധികനേരം കെട്ടിവയ്ക്കാൻ പാടില്ല. ശേഷം കുളിച്ച ശേഷം നല്ലപോലെ വെള്ളം തുടച്ചു കളഞ്ഞ മുടി ഉണക്കുക.

Leave a Reply

Your email address will not be published. Required fields are marked *