സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള സ്ഥലമാണ് ഒരു അടുക്ക. നിങ്ങളുടെ അടുക്കള എത്രത്തോളം വൃത്തിയായി സൂക്ഷിക്കാമോ അത്രയും വൃത്തിയോടുകൂടി സൂക്ഷിക്കണം. അടുക്കളയിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. അറിവില്ലായ്മ കൊണ്ട് പോലും നിങ്ങളുടെ അടുക്കളയിൽ സൂക്ഷിക്കുകയാണ് എങ്കിൽ ഇത് വലിയ ദോഷം ചെയ്യും. പ്രത്യേകമായി ഇത്തരത്തിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ തിരിച്ചറിഞ്ഞ് ഇവ നിങ്ങളുടെ അടുക്കളയിൽ നിന്നും ഒഴിവാക്കണം.
ഇങ്ങനെ ഒഴിവാക്കേണ്ട വസ്തുക്കളെ ഏറ്റവും ആദ്യത്തേത് ചൂല് തന്നെയാണ്. അടുക്കള മാത്രം അടിക്കാൻ ഉപയോഗിക്കുന്ന ചൂല് ആണെങ്കിൽ കൂടിയും ഒരിക്കലും ഇത് സൂക്ഷിക്കേണ്ടത് അടുക്കളയിൽ അല്ല. അടുക്കളയിൽ ചൂല് സൂക്ഷിച്ചു വയ്ക്കുന്നത് മരണ ദുഃഖം പോലും ഫലം ഉണ്ടാക്കാൻ കാരണമാകും. ചെരുപ്പ് അടുക്കളയിൽ ഇടുന്നവരാണ് എങ്കിൽ ഉപയോഗശേഷം ചെരുപ്പ് അടുക്കളയ്ക്ക് പുറമേയുള്ള മറ്റെവിടെയെങ്കിലും സൂക്ഷിക്കുക. നിങ്ങളുടെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മരുന്ന് കുപ്പികൾ. ഇത് അടുക്കളയിൽ ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കാൻ കാരണമാകും.
പൊട്ടിയ പാത്രങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് തെറ്റായ രീതിയാണ്. മിക്കവാറും സ്റ്റീലിന്റെതായ ക്ലാസുകളും പാത്രങ്ങളും പക്ക്ചിങ്ങിയത് ആണെങ്കിൽ കൂടിയും ഉപേക്ഷിക്കാതെ ഉപയോഗിക്കുന്ന ഒരു ശീലം നമുക്കുണ്ട്. ഇത് വലിയ ദോഷങ്ങൾ ഉണ്ടാക്കും. ഒരു പൂജാമുറി ഇങ്ങനെയാണോ നിങ്ങൾ സൂക്ഷിക്കുന്നത് ആ രീതിയിൽ തന്നെ അടുക്കളയും കൈകാര്യം ചെയ്യണം. നിങ്ങളുടെ വീട്ടിലെ അരി സൂക്ഷിക്കുന്ന പാത്രം മിക്കപ്പോഴും അകം ഭാഗം വൃത്തിയായി സൂക്ഷിക്കാറുണ്ട് എങ്കിലും പലരും ചെയ്യുന്ന ഒരു തെറ്റാണ് അരി സൂക്ഷിക്കുന്ന പാത്രത്തിന്റെ പുറംഭാഗം അഴുക്കുപിടിച്ച ഇരിക്കുന്ന ഒരു അവസ്ഥ.
മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ അരി പാത്രം കഴുകി വൃത്തിയായി ഉണക്കി സൂക്ഷിക്കണം. ഇതിനുമുകളിൽ മഞ്ഞളും കുങ്കുമവും ചേർത്ത് പൊട്ടുതൊട്ടു കൊടുക്കുന്നതും ഉത്തമമാണ്. അടുക്കളയിലെ ഉപ്പ്, മഞ്ഞൾ എന്നിവ സൂക്ഷിക്കുന്ന പാത്രങ്ങൾ ഒരിക്കലും കാലിയാകാൻ ഇടയാകരുത്. അടുക്കളയിലെ പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് വീഴുന്ന ഒരു രീതി ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആ പൈപ്പ് ശരിയാക്കി വയ്ക്കേണ്ടതുണ്ട്. ഇങ്ങനെ വെള്ളം ഇട്ടിട്ട് വീഴുന്നത് കണ്ടു കൊണ്ടാണ് നിങ്ങൾ ഒരു ദിവസം തുടങ്ങുന്നത് എങ്കിൽ വളരെ മോശപ്പെട്ട ദിവസങ്ങൾ ആയിരിക്കും അവ.