ജീവിതത്തിൽ ഒരുതവണയെങ്കിലും കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാത്തവരുണ്ടോ. ശരീരത്തിൽ അലർജി രോഗങ്ങൾ ഉണ്ടാകുന്നത് പല രീതിയിലാണ്. ചർമ്മ സംബന്ധമായ അലർ രോഗങ്ങളും ശ്വാസകോശ സംബന്ധമായ അലർജി രോഗങ്ങളും ഉണ്ട്. ഏതു തരത്തിലുള്ളവയാണ് എങ്കിലും ഇവ ഉണ്ടാകാനുള്ള കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ്. നിങ്ങൾക്ക് ശ്വാസകോശസംബന്ധമായ അലർജി രോഗങ്ങൾ ഉണ്ടാകുമ്പോൾ ആദ്യമേ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഇമ്മ്യൂണിറ്റി പവർ കുറഞ്ഞു പോയിട്ടുണ്ട് എന്നതാണ്.
അതുപോലെതന്നെ ഭക്ഷണത്തിലൂടെയും ശ്വസനം വഴിയും നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്ന ചില ആണുക്കളും പൊടിപടലങ്ങളും ഇത്തരത്തിലുള്ള ശ്വാസകോശ സംബന്ധമായ അലർജി രോഗങ്ങൾ ഉണ്ടാകും. ചുമ, ജലദോഷം, കഫക്കെട്ട്, കഫത്തോടെയുള്ള ചുമ, ഡ്രൈ ആയിട്ടുള്ള ചുമ എന്നിവയെല്ലാം ഈ അലർജി രോഗങ്ങളുടെ ഭാഗമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള അലർജി രോഗങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ഇതിന് ചികിത്സകൾ ചെയ്യണം. എന്നാൽ അനാവശ്യമായി മരുന്നുകൾ കഴിക്കുന്നതും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും.
എന്നതുകൊണ്ട് ആദ്യമേ നമ്മുടെയും മുതിർന്ന ആളുകളുടെയും അറിവിലുള്ള പാരമ്പര്യമായി പകർന്നു കിട്ടിയ ചില ഒറ്റമൂലികളും നാട്ടുമരുന്നുകളും ഉപയോഗിക്കാം. ആ പ്രധാനമായും പ്രകൃതിയിൽ നിന്നും തന്നെ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നാട്ടുവൈദ്യങ്ങൾ ആണ് എങ്കിൽ പലപ്പോഴും ഫലം കാണാറുണ്ട്. തീർത്തും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല എങ്കിൽ മാത്രം പിന്നീട് മരുന്നുകൾ ആശ്രയിക്കുക. ദിവസവും ആവി പിടിക്കുന്നത് നിങ്ങളുടെ കഫം ഉരുക്കി കളയാൻ സഹായിക്കും ഈ വെള്ളത്തിൽ അല്പം ഉപ്പ്, തുളസിയില, പനിക്കൂർക്ക എന്നിവ ചേർക്കുന്നതും നന്നായിരിക്കും.
പ്രധാനമായും വെർജിൻ കോക്കനട്ട് ഓയിൽ, അല്പം തേൻ, മൂന്നോ നാലോ നെല്ലിക്ക, തുളസിയില, ആടലോടകം എന്നിവയെല്ലാം ഒരുപോലെ അരച്ച് പിഴിഞ്ഞ് എടുത്ത് ജ്യൂസ് ആക്കി ദിവസവും രാവിലെയും വൈകിട്ടും കുടിക്കുന്നത് ഇത്തരത്തിലുള്ള സംബന്ധമായ അലർജികൾ എല്ലാം ഒഴിവാക്കാൻ സഹായിക്കും. ഏത് വെള്ള മരുന്നുകൾ ഉപയോഗിക്കുകയാണ് എങ്കിലും ഇത് നിങ്ങൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും അലർജിയോ ഉണ്ടാകുമോ എന്നുള്ളത് ഇമ്മ്യൂണിറ്റി ടെസ്റ്റിലൂടെ തിരിച്ചറിയാം. ഇനി ആ ചുമ കഫക്കെട്ട് എന്നിവ ഉണ്ടാകുമ്പോൾ ഭയക്കേണ്ടതില്ല വളരെ പെട്ടെന്ന് തന്നെ ഇവയെ ഭേദമാക്കാം.