ശരീരഭാരം കൂടുന്തോറും ജിമ്മുകൾ അന്വേഷിച്ചു നടക്കുന്നവരുടെയും വ്യായാമത്തിനുവേണ്ടി യൂട്യൂബ് നോക്കുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. ഭാരം കൂടുന്തോറും ശരീരത്തിന്റെ ആരോഗ്യവും നഷ്ടപ്പെടുകയും പുതിയ പുതിയ രോഗങ്ങൾ വന്നുചേരുന്ന സാധ്യത വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് ശരീരഭാരം കൂടുന്നത് വഴിയായി കിഡ്നി, ലിവർ, ഹൃദയാഘാതം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് വളരെയധികം സാധ്യത കൂടുതലാണ്. രാത്രിയിൽ കൂർക്കം വലിക്കുന്ന പ്രശ്നങ്ങളും, ഹൃദയാഘാതം ശ്വാസദർശനം എന്നിങ്ങനെ പ്രശ്നങ്ങളും ശരീരഭാരം ഉള്ളവർക്ക് വളരെ പെട്ടെന്ന് ഉണ്ടാകാം.
അതുകൊണ്ട് നിങ്ങളുടെ ശരീരഭാരം കൃത്യമായ ഒരു ബിഎംഐ ലെവലിലേക്ക് നിലനിർത്താനായി ശ്രമിക്കണം. ഇതിനായി ഒരുപാട് വ്യായാമം ചെയ്തു ബുദ്ധിമുട്ടേണ്ട കാര്യമില്ല. എങ്കിലും ദിവസവും അരമണിക്കൂർ നേരം ശരീരത്തിന് ആവശ്യമായ സ്ട്രെച്ചിങ് എക്സസൈസുകൾ ചെയ്യുന്നതും നല്ലതാണ്. ഒപ്പം തന്നെ നല്ല ഡയറ്റുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കൃത്യമായി വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനാകും. പ്രധാനമായും ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ വളരെ ഉപകാരപ്രദമാണ്. ഇന്റർനെറ്റ് ഫാസ്റ്റിംഗ് വഴി ശരീര ഭാരം കുറയുക മാത്രമല്ല ശരീരത്തിലുള്ള അനാവശ്യ കോശങ്ങളെ നശിപ്പിക്കാനും അനാവശ്യമായ കൊഴുപ്പും.
മറ്റും ഒരുക്കി പോകാനും സഹായകമാണ്. ഇതുവഴി കാൻസർ കോശങ്ങളെ പോലും നശിപ്പിക്കാൻ സാധിക്കും. ലിവർ കൊഴുപ്പടിഞ്ഞ് തകരാറിലാകുന്നതിന് പ്രതിരോധിക്കാനും ഈ ഇന്റർ മിറ്റൻഡ് ഫാസ്റ്റിംഗ് സാധിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ലോ കാലറി ഫുഡ് ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ആണ് തുടരുന്നത് എങ്കിൽ വളരെ പെട്ടെന്ന് ശരീരഭാരം കുറഞ്ഞു കിട്ടും. ഇത് മാത്രമല്ല വാട്ടർ ഫാസ്റ്റിംഗും നിങ്ങൾക്ക് നടത്താം. 48 മണിക്കൂർ നേരമാണ് വാട്ടർഫാസ്റ്റിംഗിന് വേണ്ടി ചിലവാക്കേണ്ടത്. എന്നാൽ 24 മണിക്കൂറത്തെ ട്രയലിന് ശേഷം മാത്രം ആരോഗ്യം പ്രശ്നങ്ങൾ ഇല്ല എങ്കിൽ 48 മണിക്കൂറിലേക്ക് കടക്കുക.
ഈ വാട്ടർ ഫാസ്റ്റിംഗ് 21 ദിവസങ്ങൾ കൂടുമ്പോൾ മാത്രം ചെയ്യുന്നതാണ് നല്ലത്. ദിവസവും രാവിലെ കുതിർത്ത ഉലുവയും വെള്ളവും കൂടി വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഉലുവ മാത്രമല്ല ജീരകവും രണ്ട് ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കി വെറും വയറ്റിൽ രാവിലെ കഴിക്കുന്നതും സഹായിക്കും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ. ദിവസവും നിങ്ങളുടെ രാവിലത്തെ ഡ്രിങ്ക് കുമ്പളങ്ങ ജ്യൂസ് ആണെങ്കിൽ ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായകമാണ്. ധാരാളമായി അളവിൽ വെള്ളം ദിവസവും കുടിക്കാനായി ശ്രദ്ധിക്കുക. എന്നാൽ ഒരിക്കലും ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുന്നത് അത്ര ഉചിതമല്ല. നിങ്ങൾക്കും നിങ്ങളുടെ ശരീരഭാരം അധികം ആയാസമില്ലാതെ തന്നെ ഈ രീതികൾ പാലിച്ചാൽ കുറയ്ക്കാനാകും.