നല്ല ഒരു പ്രോബയോട്ടിക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം. രോഗങ്ങളെ ചെറുക്കാൻ പ്രോ ബയോട്ടിക്ക് ശീലമാക്കാം.

നമുക്കെല്ലാം ഇന്ന് രോഗപ്രതിരോധശേഷി വളരെ കുറവാണ്. രോഗപ്രതിരോധശേഷി കുറയുന്നതിന് ഏറ്റവും വലിയ അടിസ്ഥാനം ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നത് തന്നെയാണ്. കൃത്യമായ അളവിൽ ശരീരത്തിൽ നല്ല ബാക്ടീരിയകൾ നിലനിൽക്കുന്നതാണ് ദഹനത്തിനും രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും സഹായിക്കുന്നത്. ഇത്തരത്തിൽ ധാരാളമായി അളവിൽ നല്ല ബാക്ടീരിയകളെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിനും ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ആയി നമ്മുടെ ഭക്ഷണത്തിൽ ചില പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്താം. പ്രോബയോട്ടിക്കുകൾ എന്ന പലപ്പോഴും കേട്ടിട്ടുണ്ട്.

   

എങ്കിലും ഇങ്ങനെയാണ് ഈ പ്രോബയോട്ടിക്കുകൾ ശരീരത്തിലേക്ക് എത്തുന്നത് ഏത് ഭക്ഷണത്തിലാണ് പ്രോബയോട്ടിക്കുകൾ ഉള്ളത് എന്നും പലർക്കും സംശയം ഉണ്ടാകാം. എന്നാൽ ആ നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല പ്രോബയോട്ടിക്ക് പരിചയപ്പെടാം. ഇതിനായി അലോവേരയാണ് ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയുടെ തണ്ടിനകത്ത് അടങ്ങിയിട്ടുള്ള കറൂപത്തിലുള്ള ടോക്സിക് പദാർത്ഥം ഒരു ടിഷ്യൂവിൽ 10 മിനിറ്റ് നേരം വെച്ചിരുന്നാൽ തന്നെ ഈ നഷ്ടപ്പെടും. ഇത്തരത്തിൽ കറ്റാർവാഴ യിലുള്ള കറ കളഞ്ഞശേഷം നിങ്ങൾക്ക് ഉപയോഗിക്കാം.

ഇതിന്റെ മുള്ളും തൊലിയും ഒരുങ്ങിയെടുത്ത് ഒരു സ്പൂൺ വെച്ച് ജെല്ല് മാത്രമായി ഒരു പാത്രത്തിലേക്ക് എടുക്കാം. നനവില്ലാത്ത ഒരു ചില്ല് ബോട്ടിലിലേക്ക് ഈ കറ്റാർവാഴ ജെല്ല് ചേർത്ത് കൊടുക്കാം. ഇതിനു മുകളിലായി ശർക്കര ചെറുതായി ചീകിയെടുത്ത് തുല്യമായ അളവിൽ ഇട്ടു കൊടുക്കാം. വീണ്ടും കറ്റാർവാഴ ജെല്ല് ചേർക്കുക. മുകളിലായി ശർക്കര വീണ്ടും ചേർത്തു കൊടുക്കാം. ഇങ്ങനെ ലെയറുകൾ ആയി കറ്റാർവാഴ ജെല്ലും ശർക്കരയും അടുക്കിയ ശേഷം ഏറ്റവും മുകളിൽ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗർ മുകളിലൂടെ ഒഴിച്ചു കൊടുക്കുക. നല്ല ഒരു കോട്ടൻ തുണി വെച്ച കവർ ചെയ്തശേഷം കുപ്പിയുടെ മൂടിവെച്ച് അടക്കുക.

ഒരാഴ്ചയോളം ഇത് സൂക്ഷിച്ചുവച്ച ശേഷം, നിങ്ങൾക്ക് ദിവസവും ഇതിൽ നിന്നും അല്പം ആയി എടുത്തു കഴിക്കുന്നത് ശരീരത്തിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കാൻ സഹായിക്കും. ഇതുമാത്രമല്ല ഒരു ബീറ്റ്റൂട്ടിന് ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുത്ത് എയർ ടൈറ്റ് ആയ നനവില്ലാത്ത ഒരു ചില്ലു പാത്രത്തിൽ ഇട്ടു വയ്ക്കാം. ഇതിലേക്ക് ഉപ്പും അല്പം വിനാഗിരിയും ചേർത്ത് നിങ്ങൾക്ക് അടച്ചു വയ്ക്കണം. ദിവസവും ഇതിൽ നിന്നും ഓരോ കഷണം എടുത്ത് കഴിക്കുന്നത് വഴി നിങ്ങളെ ശരീരത്തിൽ നല്ല പ്രോബയോട്ടിക്കായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിൽ തൈര് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

എങ്കിലും കടകളിൽ നിന്നും മേടിക്കുന്ന തൈര് ഉപയോഗിക്കുന്നതല്ല ഉത്തമം. പുല്ല് തിന്നു വളരുന്ന പശുവിന്റെ പാലിൽ നിന്നും ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് ഉപയോഗിക്കുന്നതാണ് നല്ല ഒരു പ്രോബയോട്ടിക്കായി പ്രവർത്തിക്കുന്നത്. ബീറ്റ്റൂട്ട് മാത്രമല്ല മറ്റു പച്ചക്കറികളും ഉപ്പിലിട്ട് കഴിക്കുന്നത് നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കാൻ സഹായകമാണ്. നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രോഗങ്ങളെ തടുക്കാനും, മലബന്ധം ഒഴിവാക്കാനും, ദഹനം കൃത്യമായി നടക്കാനും, രക്തം സർക്കുലേറ്റ് ചെയ്യുന്നത് കൃത്യമായ രീതിയിൽ ആകുന്നതിനുമെല്ലാം തന്നെ ഈ പ്രോബയോട്ടിക്കുകൾ സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *