ശരീരഭാരം ക്രമാതീതമായി കൂടുന്നത് മൂലമുണ്ടാകുന്ന ശാരീരികമായ ബുദ്ധിമുട്ടുകളും മാനസികമായ ബുദ്ധിമുട്ടുകളും ഒരുപാട് പ്രശ്നങ്ങളിൽ നിങ്ങളെക്കൊണ്ട് ചെന്ന് എത്തിക്കും. അതുകൊണ്ടുതന്നെ എപ്പോഴും ശരീരത്തിന്റെ ഭാരം കൃത്യമായ ഒരു ബിഎംഐ നിലനിർത്താൻ ശ്രദ്ധിക്കുക. ഭാരം ഒരു കിലോ കൂടിയാൽ തന്നെ ഇതിനനുസരിച്ച് നമുക്ക് ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ നമ്മുടെ ഭക്ഷണത്തിൽ വരുത്തുന്നത് വഴി നമുക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
പ്രത്യേകമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിൽ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുമ്പോൾ നിങ്ങളുടെ ദഹനം വളരെ പെട്ടെന്ന് നടത്തുകയും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കാൽസ്യവും എല്ലാം ശരീരത്തിന് വലിച്ചെടുക്കുകയും ചെയ്യും. കടല പയർ തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണ്. എന്നാൽ നോൺവെജ് ആയ ഇനി ചുവന്ന മാംസം ചിക്കൻ എന്നിവയിലുള്ള പ്രോട്ടീൻ ഒരുപാട് പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. ദിവസവും ധാരാളം ആയി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധ കൊടുക്കണം.
കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസത്തിൽ കുടിച്ചിരിക്കണം. വ്യായാമത്തിന് പ്രാധാന്യം കൊടുത്ത് ഭക്ഷണത്തിന്റെ പ്രാധാന്യം കുറച്ച് നോക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും. ഒരുപാട് ഭക്ഷണം ചുരുങ്ങിയ സമയം കൊണ്ട് കഴിക്കാതെ കുറച്ചു ഭക്ഷണം ഒരുപാട് സമയം എടുത്തു കഴിക്കാൻ ശ്രമിക്കുക. ഏത് ഭക്ഷണം കഴിക്കുമ്പോൾ നല്ലപോലെ ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരു നേരം നിങ്ങൾ കഴിക്കുന്ന ഭക്ഷണം സെപ്പറേറ്റ് ചെയ്ത് രണ്ട് നേരത്തിലായി കഴിക്കുക.
ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് ഇടയ്ക്ക് വിശക്കുന്നത് ഇല്ലാതാക്കുകയും, പെട്ടെന്ന് ധാരാളം ഭക്ഷണം ശരീരത്തിലേക്ക് എത്തി ദഹിക്കുന്ന പ്രവർത്തി കഠിനമാക്കാതിരിക്കുകയും ചെയ്യും. പട്ടിണി കിടന്നു ഒരിക്കലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. ശരീരത്തിന് ആവശ്യമായ അളവിലുള്ള പ്രോട്ടീനും മിനറൽസും വിറ്റമിൻസും കിട്ടേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ഒരു ദിവസം ഡയറ്റ് തുടങ്ങാതെ ഭക്ഷണം അൽപമായി കുറച്ച് ഡയറ്റിലേക്ക് കടക്കുക. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഭക്ഷണം കഴിക്കാതെ, വളരെ നേരത്തെ ഭക്ഷണം കഴിച്ച് ഒരുപാട് സമയം ശരീരത്തിന് ആയാസം നൽകിയ ശേഷം മാത്രം കിടന്നുറങ്ങുക.